ചെന്നൈ: ബിജെപിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ബിജെപിയെയും മോദിയെയും തിരികെ വീട്ടിലെത്തിക്കുന്ന വരെ തന്റെ പാര്‍ട്ടിയായ ഡിഎംകെ ഉറങ്ങില്ലെന്ന് ഉദയനിധി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഇന്ത്യ മുന്നണിയുടെ ഉറക്കം കെടുത്തുന്നു എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി.
മദ്യനയ കേസ്: ബിആർഎസ് നേതാവ് കെ കവിതയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി
2014 ല്‍ ഗ്യാസ് സിലിണ്ടറിന്റെ വില 450 രൂപയായിരുന്നു. ഇന്നത് 1200 രൂപയാണ്. തിരഞ്ഞെടുപ്പ് എത്തിയതോടെ മോദി സിലിണ്ടറിന് നൂറു രൂപ കുറച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിലിണ്ടറിന് വീണ്ടും 500 രൂപ ഉയര്‍ത്തുമെന്നും ഉദയനിധി പരിഹസിച്ചു.
തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോള്‍ മോദി തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുവരെ ഒരു രൂപ പോലും സഹായം കിട്ടിയിട്ടില്ലെന്നും ഉദയനിധി കുറ്റപ്പെടുത്തി.