ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും

നിലവില്‍ യുവജനക്ഷേമ, കായിക വകുപ്പ്  മന്ത്രിയാണ് ചലച്ചിത്ര താരം കൂടിയായ  ഉദയനിധി. 

author-image
anumol ps
New Update
uda
Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ചെന്നൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ച് ഡിഎംകെ. സ്റ്റാലിന്റെ കുടുംബത്തില്‍ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മകന്‍ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സൂചന നല്‍കിയിരുന്നു.

ഇതിനുപിന്നാലെയാണിപ്പോള്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. നടന്‍ വിജയ് തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നതാണ് ശ്രദ്ധേയം.നിങ്ങള്‍ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് സ്റ്റാലിന്‍ മാധ്യമങ്ങളെ കണ്ടത്. 

തമിഴ്നാട്  മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. നിലവില്‍ യുവജനക്ഷേമ, കായിക വകുപ്പ്  മന്ത്രിയാണ് ചലച്ചിത്ര താരം കൂടിയായ  ഉദയനിധി. 

 

udayanidhi stalin