നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ബിജെപിയിലെത്തിച്ച് ശ്രദ്ധ നേടിയ മണ്ഡലമാണ് ഇന്‍ഡോര്‍. ഇവിടെ താരമായത് നോട്ടയാണ്.2,02,212 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഒന്‍പത് ലക്ഷത്തിനോട് അടുത്ത ലീഡ് ഈ മണ്ഡലത്തില്‍ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്‍ഡോറിനെ വേറിട്ടുനിര്‍ത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന അക്ഷയ് കാന്തി ഭം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നത്. 14 സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം പത്രിക പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ്സ് അണികളോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ കൂടി പ്രതിഫലനമാണ് ഈ ഫലം.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ഗോപാല്‍ഗഞ്ചിലായിരുന്നു ഇതിന് മുന്‍പ് നോട്ടയ്ക്ക് ഏറ്റവും അധികം വോട്ട് ലഭിച്ചത്. അന്ന് 51,660 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.