ന്യൂയോര്‍ക്ക്: യുഎസിനെതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. തുടക്കത്തില്‍ തന്നെ വിരാട് കോലിയെയും (പൂജ്യം), ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (മൂന്ന്) നഷ്ടമായെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിജയം കുറിച്ചു. തുടര്‍ച്ചയായ മൂന്നാം വിജയവുമായി ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഉറപ്പിച്ചു. ഇനി കാനഡയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്.
യുഎസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യയെത്തിയത്. സൂര്യകുമാര്‍ യാദവും (49 പന്തില്‍ 50), ശിവം ദുബെയും (35 പന്തില്‍ 31) പുറത്താകാതെനിന്നു. 20 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് 18 റണ്‍സെടുത്തു പുറത്തായി. 18.2 ഓവറുകളിലാണ് ഇന്ത്യ വിജയ റണ്‍സ് കുറിച്ചത്.
യുഎസിന് എതിരെ ടീം ഇന്ത്യയ്ക്ക് 111 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനമാണ് അര്‍ഷദീപ് സിങ് പുറത്തെടുത്തത്. സിറാജും മികച്ച പ്രകടനം പുറത്തെടുത്തു.
പവര്‍പ്ലേയില്‍ യുഎസിന് നേടാനായത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് മാത്രം. തുടക്കത്തില്‍ വലിയ തകര്‍ച്ചയിലേക്ക് പോയ യുഎസ് ഇന്നിങ്‌സിനെ മധ്യ ഓവറുകളില്‍ സ്റ്റിവന്‍ ടെയ്ലറും (30 പന്തില്‍ 24) നിതീഷ് കുമാറും (23 പന്തില്‍ 27) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് 100 കടക്കാന്‍ സഹായിച്ചത്.
ബോളിങ്ങില്‍ തിളങ്ങി അര്‍ഷദീപും ഹാര്‍ദിക്കും തിളങ്ങി. 4 ഓവറില്‍ 9 റണ്‍സിന് 4 വിക്കറ്റ് നേടി യുഎസ് ബാറ്റര്‍മാരെ ഒന്നിന് പിന്നാലെ മറ്റൊന്നായി അര്‍ഷദീപ് പുറത്താക്കി. മറുവശത്ത് ഒരു മെയ്ഡന്‍ ഉള്‍പ്പെടെയുള്ള 4 ഓവറുകളില്‍ നിന്ന് 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ സ്ലന്തമാക്കിയ ഹാര്‍ദിക് പാണ്ഡ്യ.
ബുമ്രയ്ക്ക് യുഎസിന് എതിരായ മത്സരത്തില്‍ തിളങ്ങാനായില്ല. 4 ഓവറുകളില്‍ നിന്ന് വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയ ബുമ്ര 25 റണ്‍സ് വിട്ടുനല്‍കുകയും ചെയ്തു.