കാർവാറിൽ പുഴയില്‍ വീണ ലോറി പുറത്തെത്തിച്ചു; നേതൃത്വം നൽകി ഈശ്വർ മൽപെ

കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറി 4 ക്രെയിനുകൾ ഉപയോഗിച്ചാണു കരയ്ക്ക് എത്തിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണു ലോറി പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്.

author-image
Vishnupriya
New Update
kali
Listen to this article
0.75x 1x 1.5x
00:00 / 00:00

കാർവാർ: പാലം തകർന്നു പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണു ലോറി കരയ്ക്ക് എത്തിച്ചത്. കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറി 4 ക്രെയിനുകൾ ഉപയോഗിച്ചാണു കരയ്ക്ക് എത്തിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണു ലോറി പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്.

ഓഗസ്റ്റ് ഏഴിനാണ് കാളി നദിക്കു കുറുകെ ഗോവയെയും കർണാടകയെയും ബന്ധിപ്പിച്ചിരുന്ന പാലം തകർന്നുവീഴുന്നത്. നദിയിൽ വീണ ലോറിയിൽനിന്ന് ഡ്രൈവർ ബാലമുരുകനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

karnataka eswar malpa