ഇന്ത്യസഖ്യ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല

അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി തൃണമൂല്‍ വിട്ടുനിന്നേക്കുമെന്നാണ് വിവരം.

author-image
anumol ps
New Update
sdsfrg

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായുള്ള യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്ന് സൂചന. 
അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി തൃണമൂല്‍ വിട്ടുനിന്നേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജൂണ്‍ ഒന്നിന് ഇന്ത്യ സഖ്യകക്ഷികളുടെ യോഗം വിളിച്ചുചേര്‍ത്തെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂണ്‍ ഒന്നിന് ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലാണ് പോളിങ് നടക്കുന്നത്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് അവസാനഘട്ടത്തിലാണ് വോട്ട്. ഇതുകൂടെ ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍നിന്ന് പാര്‍ട്ടി വിട്ടുനില്‍ക്കുന്നത്. ഇക്കാര്യം യോഗത്തിന്റെ സംഘാടകര അറിയിച്ചെന്നും വിവരമുണ്ട്.

ഇതുവരെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളിലെല്ലാം തൃണമൂല്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം, ബംഗാളില്‍ ഇന്ത്യ സഖ്യത്തിലെ കോണ്‍ഗ്രസുമായോ ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയ്ക്ക് തൃണമൂല്‍ തയ്യാറായിരുന്നില്ല. ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ എസ്.പിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് മത്സരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് അവലോകനത്തിനും ഫലപ്രഖ്യാപനത്തിനും ശേഷം സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചുചേര്‍ത്തത്. അടുത്ത സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ചും ചര്‍ച്ച നടന്നേക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. 

 

INDIA alliance Trinamool Congress