ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളും ശുചീകരണ തൊഴിലാളികളും. 'വിക്സിത് ഭാരത് അംബാസഡര്‍മാരില്‍' വന്ദേഭാരത്, മെട്രോ ട്രെയിനുകളില്‍ ജോലി ചെയ്യുന്ന റെയില്‍വേ ജീവനക്കാരും

author-image
Rajesh T L
New Update
modi

Transgender community members to attend Modi's oath ceremony

Listen to this article
0.75x 1x 1.5x
00:00 / 00:00

ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേരാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളാകും. എന്നാല്‍ സാധാരണക്കാരുടെ സാന്നിധ്യമാണ് എടുത്ത് പറയേണ്ട സവിശേഷത. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളും ശുചീകരണ തൊഴിലാളികളും. 'വിക്സിത് ഭാരത് അംബാസഡര്‍മാരില്‍' വന്ദേഭാരത്, മെട്രോ ട്രെയിനുകളില്‍ ജോലി ചെയ്യുന്ന റെയില്‍വേ ജീവനക്കാരും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളും ഉള്‍പ്പെടുന്നു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 50 ഓളം പേര്‍ക്കും ക്ഷണമുണ്ട്. ഇതാദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതെന്ന് ബിജെപി എംപിയും മുന്‍ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രിയുമായ വീരേന്ദ്ര കുമാര്‍ പറഞ്ഞു.മലയാളി വന്ദേ ഭാരത് വനിത ലോക്കോ പൈലറ്റും എത്തും. വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളുടെ ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോന്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുകളില്‍ ഒരാളാണ്. നിലവില്‍ ദക്ഷിണേന്ത്യയിലെ ട്രെയിനുകളുടെ ലോക്കോ പൈലറ്റാണിവര്‍.

transgender