ട്രെയിന്‍ പാളം തെറ്റിച്ച് കവര്‍ച്ചാശ്രമം; രണ്ട് പേര്‍ പിടിയില്‍

ഗുജറാത്ത് സ്വദേശികളായ രമേശ്, ജയേഷ് എന്നിവരാണ് പിടിയിലായത്. പാളത്തില്‍ ഇരുമ്പ് കമ്പി വെച്ച് അപകടമുണ്ടാക്കിയ ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

author-image
Prana
New Update
train 1

ട്രെയിന്‍ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവര്‍ച്ച നടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. ഗുജറാത്തിലെ കുന്ത്‌ലിയിലാണ് സംഭവം. ഗുജറാത്ത് സ്വദേശികളായ രമേശ്, ജയേഷ് എന്നിവരാണ് പിടിയിലായത്. പാളത്തില്‍ ഇരുമ്പ് കമ്പി വെച്ച് അപകടമുണ്ടാക്കിയ ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റാന്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലൂടെ സഞ്ചരിക്കുന്ന ഓഖ ഭാവ്‌ന?ഗര്‍ ട്രെയിനായിരുന്നു ആക്രമികളുടെ ലക്ഷ്യം. ട്രാക്കിന് നടുവില്‍ കുത്തിനിര്‍ത്തിയ കമ്പിയില്‍ ട്രെയിന്‍ ഇടിച്ചു. ഇരുമ്പ് കമ്പിയില്‍ തട്ടിയെങ്കിലും പാളം തെറ്റാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.
സംഭവത്തിന് പിന്നാലെ മണിക്കൂറുകളോളം യാത്ര നിര്‍ത്തിവെക്കുകയായിരുന്നു. പ്രതികള്‍ നടത്തിയത് അങ്ങേയറ്റം ഗുരുതര കുറ്റകൃത്യമായണ് നടത്തിയതെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോ?ഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Arrest Robbery train