രാജ്യത്തുടനീളം തക്കാളിവില കുറഞ്ഞതായി ഉപഭോക്തൃകാര്യ മന്ത്രാലയം. തക്കാളിയുടെ ചില്ലറവില്‍പ്പന വില 65ലെത്തിയിരുന്നു. വിതരണം മെച്ചപ്പെട്ടതുമൂലം നിലവില്‍ ചില്ലറ വില്‍പ്പനയില്‍ തക്കാളി വില 22.4 ശതമാനമാണ് കുറഞ്ഞതെന്ന് മന്ത്രാലയം അറിയിച്ചു.തക്കാളിയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വില്‍പന വില നവംബര്‍ 14 ന് കിലോയ്ക്ക് 52.35 രൂപയായി.
കഴിഞ്ഞ ജൂണില്‍ 64 എത്തിയിരുന്ന വില പിന്നീട് കുറഞ്ഞ് ഓഗസ്റ്റ് 22 ആയപ്പോഴേക്കും 14.8 രൂപയില്‍വരെ എത്തിയിരുന്നു. പിന്നീട് വിലകൂടിയെങ്കിലും ഓണക്കാലത്ത് 22-23 രൂപയ്ക്കാണ് വിറ്റത്. എന്നാല്‍, ഓണം കഴിഞ്ഞതോടെയാണ് വില പെട്ടെന്ന് ഉയര്‍ന്നത്.
സെപ്റ്റംബര്‍ പകുതിയോടെയാണ് ഗുണ്ടല്‍പ്പേട്ടില്‍നിന്നുള്ള കേരളത്തിലേക്കുള്ള തക്കാളിവരവ് കുറഞ്ഞത്. തമിഴ്‌നാട്ടില്‍നിന്ന് തക്കാളി വരുന്നതും ഇപ്പോള്‍ കുറവാണ്. കര്‍ണാടകയില്‍നിന്നാണ് തമിഴ്‌നാട്ടിലേക്കും ഇപ്പോള്‍ തക്കാളി കാര്യമായെത്തുന്നത്.
കോലാറില്‍നിന്നാവുമ്പോള്‍ കോഴിക്കോട് എത്തുമ്പോഴേക്കും തന്നെ ഏകദേശം 415 കിലോമീറ്ററോളം സഞ്ചരിക്കണം. ഇത് ഗതാഗതച്ചെലവ് വളരെയധികം കൂട്ടിയതായി വ്യാപാരികള്‍ പറയുന്നു. ഇതാണ് വില ഉയരാനുള്ള പ്രധാനകാരണം. ഇതിനിടെ നവരാത്രിയുടെ ഭാഗമായി പച്ചക്കറി ഉപയോഗം കൂടിയതും വിലവര്‍ധിക്കാന്‍ കാരണമായി. ഗുണ്ടല്‍പ്പേട്ടില്‍ തക്കാളി ഏകദേശം വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. ഇവിടെ വിളവെടുപ്പ് തുടങ്ങിയാല്‍ ഈ മാസം പകുതികഴിയുമ്പോഴേക്കും വില താഴ്ന്നുതുടങ്ങുമെന്ന് വ്യാപാരികള്‍ പറഞ്ഞു. കനത്തമഴയും കീടബാധയും തക്കാളിക്കൃഷിയെ കാര്യമായി ബാധിച്ചതാണ് ഗുണ്ടല്‍പ്പേട്ടില്‍ ഉത്പാദനം കുറയാന്‍ കാരണം.
'മദനപ്പള്ളിയിലെയും കോലാറിലെയും പ്രധാന തക്കാളി കേന്ദ്രങ്ങളില്‍ വരവ് കുറഞ്ഞിട്ടുണ്ടെങ്കിലും, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സീസണല്‍ സപ്ലൈസ് രാജ്യവ്യാപകമായി വിതരണ വിടവ് നികത്തിയിട്ടുണ്ടെന്ന് മന്ത്രാലയവും വ്യക്തമാക്കുന്നു.