തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുള്ള നെയ്യ് നല്‍കിയെന്ന് ആരോപണത്തില്‍ തമിഴ്‌നാട്ടിലെ എആര്‍ ഡയറിക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ദിണ്ടിഗലിലെ എ ആര്‍ ഡയറി ഫുഡ് െ്രെപവറ്റ് ലിമിറ്റഡ് നാല് വര്‍ഷമായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നെയ്യ് വിതരണം ചെയ്യുന്നുണ്ടെന്ന് ആന്ധ്രാപ്രദേശിലെ മംഗളഗിരിയിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍ ഡയറക്ടറില്‍ നിന്ന് എഫ്എസ്എസ്എഐക്ക് വിവരം ലഭിച്ചതായി നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് എആര്‍ ഡയറിയ്ക്ക് കാരണംകാണിയ്ക്കല്‍ നോട്ടീസ് നല്‍കിയത്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് എആര്‍ ഡയറി ഫുഡ് ലിമിറ്റഡ് രംഗത്തെത്തി. തെളിവില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സ്ഥാപനത്തിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറായ കണ്ണന്‍ ഒരു തമിഴ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'ഞങ്ങള്‍ 1998 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഇതാദ്യമായാണ് ഞങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഞങ്ങളുടെ നെയ്യ് സാമ്പിളുകള്‍ ടിടിഡിയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ദേശീയ ലബോറട്ടറികളില്‍ ആദ്യം പരിശോധിക്കുന്നു. അവിടെയെത്തിയാല്‍, ടിടിഡിയുടെ സ്വന്തം ഭക്ഷ്യസുരക്ഷാ ഓഫീസര്‍ വീണ്ടും സാമ്പിളുകള്‍ പരിശോധിക്കുന്നു' കണ്ണന്‍ പറഞ്ഞു.
അതേസമയം, തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) റിപ്പോര്‍ട്ട്. ജൂലൈ ആറിനും 15നും ദിണ്ടിഗലില്‍ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല. സംശയം തോന്നിയതിനാല്‍ നാല് ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു.ലാബ് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം ഉള്ളത്. ലഡ്ഡു നിര്‍മാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്നാണ് ചന്ദ്രബാബു നായിഡു അടക്കം എന്‍ഡിഎ നേതാക്കള്‍ ആരോപിച്ചിരുന്നത്.
നേരത്തെ, ആരോപണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തു. റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനു പുറമേ, നെയ്യ് സാംപിളില്‍ ഫൊറന്‍സിക് പരിശോധന വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്.പ്രസാദമായി നല്‍കുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ നാല് മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയ നടത്തി.
തിരുപ്പതി ലഡ്ഡുവിവാദം; എആർ ഡയറിയ്ക്ക് നോട്ടീസ് അയച്ചു
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുള്ള നെയ്യ് നല്‍കിയെന്ന് ആരോപണത്തില്‍ തമിഴ്‌നാട്ടിലെ എആര്‍ ഡയറിക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
New Update
00:00
/ 00:00