ജമ്മു കശ്മീരില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു

നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ അനന്ത്‌നാഗ്, ഖന്യാര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഖന്യാറില്‍ നടന്ന ഏറ്റുമുട്ടലിലാണ് നാല് പോലീസുകാര്‍ക്ക് പരിക്കേറ്റത്.

author-image
Prana
New Update
army kashmir

ജമ്മു കശ്മീരില്‍ വ്യത്യസ്തയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ അനന്ത്‌നാഗ്, ഖന്യാര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഖന്യാറില്‍ നടന്ന ഏറ്റുമുട്ടലിലാണ് നാല് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ഇവിടെ നിന്ന് ഒരു ഭീകരനെ വധിച്ചു. ഇതിനിടെ അനന്ത്‌നാഗിലെ ഹല്‍ക്കാന്‍ ഗാലിയില്‍ സൈന്യം നടത്തിയ ആന്റി ടെററിസ്റ്റ് ഓപ്പറേഷനില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുമുണ്ട്.
ബുധ്ഗാം ജില്ലയില്‍ വെള്ളിയാഴ്ച രണ്ട് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് സൈന്യം ആന്റി ടെററിസ്റ്റ് ഓപ്പറേഷന്‍ നടത്തിയത്. കൊല്ലപ്പെട്ടവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീര്‍ താഴ്‌വരയില്‍ കുടിയേറ്റക്കാര്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഒക്ടോബര്‍ 20ന് ഗംദേര്‍ബല്‍ ജില്ലയിലെ ടണല്‍ നിര്‍മാണസൈറ്റില്‍വെച്ച് നടന്ന ഭീകരാക്രമണത്തില്‍ ഒരു പ്രാദേശിക ഡോക്ടറും ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

 

police jammu kashmir terrorist army