നോയിഡയിലെ വീട്ടിൽ തീപിടുത്തം; മൂന്ന് കുട്ടികൾ വെന്തുമരിച്ചു

അസ്റ (10), നൈന (7), ആരാധന (5) എന്നിവരാണ് മരിച്ചത്. ഇവരുടെ അച്ഛൻ ദൗലത് റാമിന് (32)  അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഡൽഹി സഫ്ദർ ജംഗ് ആശുപത്രിയിൽ  അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

author-image
Greeshma Rakesh
New Update
fire noida

he deceased were identified as a 10-year-old, a 7-year-old, and a 5-year-old

Listen to this article
0.75x 1x 1.5x
00:00 / 00:00

നോയിഡ: നോയിഡ സെക്ടർ 8ലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികൾ വെന്തുമരിച്ചു.അസ്റ (10), നൈന (7), ആരാധന (5) എന്നിവരാണ് മരിച്ചത്. ഇവരുടെ അച്ഛൻ ദൗലത് റാമിന് (32)  അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഡൽഹി സഫ്ദർ ജംഗ് ആശുപത്രിയിൽ  അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. പുലർച്ചെ 3.30നാണ് തീപിടുത്തം സംബന്ധിച്ച് അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചത്.

അച്ഛനും അമ്മയും മൂന്ന് മക്കളും ഒരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇതേ മുറിയിൽ തന്നെ പുലർച്ചയോടെ തീ പിടിക്കുകയായിരുന്നു എന്നാണ് വിവരം. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അതേസമയം തീപിടിക്കാനുള്ള യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.  



death Noida fire accident