ഇന്ത്യയിലെ ആദ്യ സ്വകാര്യ നിര്‍മ്മിത സബ് മീറ്റര്‍ റെസല്യൂഷന്‍ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് എന്ന ടാറ്റ കോ. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ചിറകേറിയാണ് ടിസാറ്റ്-1 എന്ന ഉപഗ്രഹം കുതിച്ചത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
ഹൈ റെസല്യൂഷന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്‍കുന്നതില്‍ ലോകത്തിലെ തന്നെ മുന്‍ിര ദാതാക്കളായ സാറ്റലോജിക്കുമായി സഹകരിച്ചാണ് ടിഎഎസ്എല്‍ വിക്ഷേപണം യാഥാര്‍ത്ഥ്യമാക്കിയത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാകും ഇത് നിരീക്ഷണ വലയം തീര്‍ക്കുന്നത്. 50 കിലോയില്‍ താഴെ മാത്രമാണ് ഇതിന്റെ ഭാരം. ഉയര്‍ന്ന മികവുറ്റ ഒപ്റ്റിക്കല്‍ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ നല്‍കാന്‍ ഇതിന് സാധിക്കും. ഭാവിയില്‍ ടിസാറ്റ്-1 ഇന്ത്യന്‍ സായുധ സേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.
ബഹിരാകാശ മേഖലയോടുള്ള ടിഎഎസ്എല്ലിന്റെ പ്രതിബദ്ധതയാണ് ഈ സുപ്രധാന നാഴികക്കല്ലിലൂടെ വെളിവാകുന്നതെന്ന് ടിഎഎസ്എല്‍ സിഇഒ സുകരന്‍ സിംഗ് പറഞ്ഞു. സാറ്റലോജിക്കുമായുള്ള പങ്കാളിത്തമാണ് ഇതിന് പ്രാപ്തമാക്കിയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാറ്റ സണ്‍സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ടിഎഎസ്എല്‍. ഇന്ത്യയിലെ എയ്‌റോസ്‌പേസ് , പ്രതിരോധ മേഖലയിലെ സുപ്രധാന പങ്കാളിയാണ്. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂല്യം പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെ മറികടന്നത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂലധനം ഏകദേശം 365 ബില്യണ്‍ ഡോളറോ 30 ലക്ഷം കോടി രൂപയോ ആണ്. ഇത് പാക്കിസ്ഥാന്റെ ജിഡിപിയേക്കാള്‍ കൂടുതലാണ്. ഏകദേശം 341 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന്റെ ജിഡിപിയായി ഐഎംഎഫ് കണക്കാക്കിയിരിക്കുന്നത്.
ലിസ്റ്റ് ചെയ്തിരിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ എല്ലാ ബിസിനസ്സുകളിലും, ഏകദേശം 15 ലക്ഷം കോടി രൂപ അല്ലെങ്കില്‍ 170 ബില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള അതിന്റെ കിരീടാവകാശി ടിസിഎസ് ആണ്. ഐഎംഎഫ് കണക്കുകള്‍ പ്രകാരം, ടിസിഎസിന് മാത്രം പാകിസ്ഥാന്റെ പണമില്ലാത്തതും കടക്കെണിയിലുമായ സമ്പദ്വ്യവസ്ഥയുടെ പകുതി വലുപ്പമുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ കുതിച്ചുചാട്ടത്തിന് സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും, ടാറ്റ മോട്ടോഴ്സിലും ട്രെന്റിലും മള്‍ട്ടിബാഗര്‍ റിട്ടേണുകളുടെ രൂപത്തിലാണ് ഏറ്റവും വലിയ സംഭാവന ലഭിച്ചത്.
ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 110 ശതമാനം ഉയര്‍ന്നപ്പോള്‍ ട്രെന്റിന് 200 ശതമാനം നേട്ടമുണ്ടായി. ടാറ്റ ടെക്നോളജീസ്, ടിആര്‍എഫ്, ബെനേറസ് ഹോട്ടല്‍സ്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ മോട്ടോഴ്സ്, ഓട്ടോമൊബൈല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ, ആര്‍ട്ട്സണ്‍ എഞ്ചിനീയറിംഗ് തുടങ്ങിയ ഓഹരികളുടെ ആരോഗ്യകരമായ പ്രകടനത്തിന് പുറമേയാണിത്.