മോഷ്ടിക്കാൻ വീട്ടിൽ കയറിയ കള്ളൻ എസി ഓണാക്കി, പിന്നാലെ ഉറക്കം; വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്

ഞായറാഴ്ച പുലർച്ചെ ലഖ്‌നൗവിലെ ഇന്ദിരാനഗറിലാണ് സംഭവം.വാരണാസിയിൽ ജോലി ചെയ്യുന്ന സുനിൽ പാണ്ഡെയുടേതാണ് ഈ വീട്. വീട്ടിൽ ആരും ഇല്ലെന്നറിഞ്ഞ് വീടിൻ്റെ മുൻവശത്തെ ഗേറ്റ് തുറന്ന് അകത്ത് കയറുകയായിരുന്നു കള്ളൻ.

author-image
Greeshma Rakesh
Updated On
New Update
thief

thief enters house to steal falls asleep in ac

Listen to this article
0.75x 1x 1.5x
00:00 / 00:00

ലഖ്‌നൗ: ലഖ്‌നൗവിൽ മോഷണത്തിനായി വീട്ടിൽ കയറിയ കള്ളൻ ഉറങ്ങുന്നതിനിടെ പൊലീസിന്റെ പിടിയിലായി.മദ്യലഹരിയിലായിരുന്ന ഇയാൾ മോഷ്ടിക്കാൻ കയറിയ വീട്ടിലെ എയർകണ്ടീഷണർ ഓണാക്കുകയും പിന്നാലെ അവിട കിടന്ന്  ഉറങ്ങുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു,

ഞായറാഴ്ച പുലർച്ചെ ലഖ്‌നൗവിലെ ഇന്ദിരാനഗറിലാണ് സംഭവം.വാരണാസിയിൽ ജോലി ചെയ്യുന്ന സുനിൽ പാണ്ഡെയുടേതാണ് ഈ വീട്. വീട്ടിൽ ആരും ഇല്ലെന്നറിഞ്ഞ് വീടിൻ്റെ മുൻവശത്തെ ഗേറ്റ് തുറന്ന് അകത്ത് കയറുകയായിരുന്നു കള്ളൻ.

വീട്ടിലെ ഡ്രോയിംഗ് റൂമിലേക്ക് പോയ ഇയാൾ എസി  ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അത് ഓണാക്കുകയായിരുന്നു. പിന്നീട് നിലത്ത് കിടന്ന് ഉറങ്ങി. വീടിൻ്റെ മുൻവശത്തെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടപ്പോൾ അയൽവാസികൾ വീടിന്റെ ഉടമസ്ഥനായ ഡോ. പാണ്ഡെയെ വിളിച്ചു കാര്യം ആറിയിച്ചു. ഈ സമയം ലഖ്‌നൗവിൽ ഇല്ലാതിരുന്ന പാണ്ഡെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സംഭവസ്ഥലത്തെത്തുമ്പോൾ എസിയിൽ കള്ളൻ നല്ല ഉറക്കത്തിലായിരുന്നു. വലത് കൈയ്യിൽ മൊബൈൽ ഫോൺ പിടിച്ച് ഗാഢനിദ്രയിലിരിക്കുന്ന യുവാവിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മോഷ്ടിക്കാനെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ വീടിനുള്ളിൽ കയറിയതെന്നും എന്നാൽ ഇയാൾ ഉറങ്ങിപ്പോയെന്നും നോർത്ത് സോൺ ഡിസിപി ആർ വിജയ് ശങ്കർ പറഞ്ഞു.അമിതമായി മദ്യപിച്ചതിനാൽ ഉറങ്ങിപ്പോയി, എഴുന്നേൽക്കാൻ കഴിഞ്ഞില്ല. അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.സംഭവത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

 

police lucknow Uttar pradesh thief