കെജരിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജൂൺ 26ന്‌ ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴാണ്‌ കെജരിവാളിനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇഡിക്കേസിൽ സുപ്രീംകോടതി കെജരിവാളിന്‌ ജാമ്യം നൽകിയിരുന്നു.

author-image
Anagha Rajeev
New Update
liquor policy case
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മദ്യനയക്കേസിൽ അരവിന്ദ് കെജരിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. സിബിഐ അറസ്റ്റ് ശരിവെച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് കെജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക ഹർജിയും പരിഗണിക്കും

ജൂൺ 26ന്‌ ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴാണ്‌ കെജരിവാളിനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇഡിക്കേസിൽ സുപ്രീംകോടതി കെജരിവാളിന്‌ ജാമ്യം നൽകിയിരുന്നു. എന്നാൽ സിബിഐ കേസിൽകൂടി ജാമ്യം ലഭിച്ചാലേ ജയിൽമോചനം സാധ്യമാവുകയുള്ളു.

അരവിന്ദ്‌ കെജരിവാളിന്‌ എതിരായ അപകീർത്തിക്കേസിലെ നടപടികൾക്ക്‌ ഏർപ്പെടുത്തിയ സ്‌റ്റേ സുപ്രീംകോടതി നീട്ടിയിരുന്നു. ‘ഐ സപ്പോർട്ട്‌ നരേന്ദ്രമോദി’ എന്ന ട്വിറ്റർ അക്കൗണ്ട്‌ ബിജെപി ഐടി സെല്ലിന്റെ ബി ടീം ആണെന്ന ധ്രുവ്‌റാഠിയുടെ ട്വീറ്റ്‌ കെജരിവാൾ റീട്വീറ്റ്‌ ചെയ്‌തതിന്റെ പേരിലാണ് കേസ്‌. 

supreme cout aravind kejriwal