സുപ്രീം കോടതിയിലെ വാദം ഹിന്ദിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭരണഘടനയിലെ 348(1) വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിസുപ്രീം കോടതിയിലും ഹൈക്കോടതികളിലും എല്ലാ നടപടികളും ഇംഗ്ലീഷ് ഭാഷയില്‍ നടത്തണമെന്നാണ് ഭരണഘടനയിലെ 348(1) വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. വരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കക്ഷികള്‍ സുപ്രീം കോടതിയില്‍ കേസുകള്‍ സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ ഹിന്ദി ഭാഷയ്ക്കു മാത്രം പ്രത്യേക ആശ്വാസം തേടുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഭരണഘടന അംഗീകരിച്ച എല്ലാ ഭാഷകളിലും വാദം കേള്‍ക്കണമോ? അങ്ങനെയങ്കില്‍ കോടതി എങ്ങനെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനയുടെ ഭാഗമായ വ്യവസ്ഥയുടെ സാധുത എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സുപ്രീം കോടതിയിലെ ഭാഷാപരമായ തടസ്സം നീതി നിഷേധത്തിലേക്ക് നയിക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു.