മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചയാൾക്ക് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലേഡ് 1 ബി വകഭേദമെന്ന് യുവാവിന് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ 38-കാരന് കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. അതിവേഗ വ്യാപനമുള്ള എംപോക്സ് വകഭേദമായ ക്ലേഡ് 1 ബി ഇന്ത്യയിൽ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
എം പോക്സ് സ്ഥിരീകരിച്ചയാൾക്ക് പുതിയ വകഭേദമെന്ന് ആരോഗ്യമന്ത്രാലയം
ക്ലേഡ് 1 ബി വകഭേദമെന്ന് യുവാവിന് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ 38-കാരന് കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. എം പോക്സ് സ്ഥിരീകരിച്ചയാൾക്ക് പുതിയ വകഭേദമെന്ന് ആരോഗ്യമന്ത്രാലയം
New Update
00:00
/ 00:00