'മഹാരാഷ്ട്രീ'യ പരീക്ഷ; തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നണികള്‍, ബിജെപിയും 'സേഫ'് അല്ല

കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രതിസന്ധികളുടെ കാലമായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കു പോലും കടുത്ത പരീക്ഷണമായിരുന്നു മഹാരാഷ്ട്രയില്‍ നേരിടേണ്ടി വന്നത്.

author-image
Rajesh T L
Updated On
New Update
hgj

കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രതിസന്ധികളുടെ കാലമായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കു പോലും കടുത്ത പരീക്ഷണമായിരുന്നു മഹാരാഷ്ട്രയില്‍ നേരിടേണ്ടി വന്നത്. ശിവസേനയെയും എന്‍.സി.പി.യെയും പിളര്‍ത്തി ബി.ജെ.പി. മഹായുതി സഖ്യം രൂപപ്പെടുത്തിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി. 28 സീറ്റിലും ഏക്‌നാഥ് ഷിന്ദേ ശിവസേന 15 സീറ്റിലും അജിത് പവാറിന്റെ എന്‍.സി.പി. നാലുസീറ്റിലും രാഷ്ട്രീയ സമാജ് പക്ഷ് ഒരു സീറ്റിലുമാണ് മത്സരിച്ചത്. പ്രതിപക്ഷനിരയായ ഉദ്ധവ് ശിവസേന, കോണ്‍ഗ്രസ്, ശരദ് പവാറിന്റെ എന്‍.സി.പി. എന്നീ പാര്‍ട്ടികള്‍ മൊത്തമുള്ള 48 സീറ്റില്‍ ശിവസേന 21, കോണ്‍ഗ്രസ് 17, എന്‍.സി.പി. പത്തുസീറ്റ് എന്നിങ്ങനെയാണ് മത്സരിച്ചത്.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള മഹാരാഷ്ട്ര പിടിച്ചെടുക്കുക ബി.ജെ.പി. സഖ്യം അഭിമാനപ്രശ്നമായാണ് ഏറ്റെടുത്തത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് അടിതെറ്റി. മഹാവികാസ് അഘാഡി സഖ്യം വലിയവിജയം നേടി. 48 അംഗ ലോക്‌സഭയില്‍ 29 സീറ്റ് നേടി മഹാവികാസ് അഘാഡി സഖ്യം വിജയിച്ചു. കോണ്‍ഗ്രസ് 13, ഉദ്ധവ് ശിവസേന 10, ശരദ് പവാറിന്റെ എന്‍.സി.പി. ഏഴ് എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്. എന്‍.ഡി.എ 18 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നണികള്‍ക്കെല്ലാം അഭിമാനപ്രശ്‌നമാണ് തിരഞ്ഞെടുപ്പ് പോരാട്ടം.

മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം മുമ്പ് 2019-ല്‍ ദീര്‍ഘകാല സഖ്യകക്ഷികളായ ശിവസേനയും ബി.ജെ.പിയും മഹായുതി എന്ന സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസും എന്‍.സി.പിയും മറുപക്ഷത്തും. ഫലം വന്നപ്പോള്‍ ബി.ജെ.പി. 105, ശിവസേന 56, എന്‍.സി.പി. 54, കോണ്‍ഗ്രസ് 44. അധികാരം തുല്യമായി വീതിക്കണമെന്ന കരാര്‍ പാലിക്കാന്‍ ബി.ജെ.പി. കൂട്ടാക്കാതിരിക്കുകയും രണ്ടരക്കൊല്ലം മുഖ്യമന്ത്രിപദം എന്ന വാഗ്ദാനം തള്ളുകയും ചെയ്തതോടെ ശിവസേന ഇടഞ്ഞു. അവര്‍ ബി.ജെ.പിക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചു. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബി.ജെ.പി. അവസാനിപ്പിച്ചില്ല.

ശിവസേനയുടെ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനായി നീക്കം നടക്കുന്നതിനിടയിലാണ് നാടകീയമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് 2019 നവംബര്‍ 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്‍സിപി നേതാവായ അജിത് പവാറിന്റെ പിന്തുണയോടെയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് ശരദ് പവാറിനൊപ്പം ചുക്കാന്‍പിടിച്ച അജിത് പവാര്‍ ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേക്കും ബി.ജെ.പി കൂടാരത്തിലെത്തിയത് സംസ്ഥാന-ദേശീയ രാഷ്ട്രീയത്തെയാകെ ഞെട്ടിച്ചിരുന്നു. ത്രികക്ഷി സഖ്യം തങ്ങളുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ പ്രഖ്യാപിക്കാനിരുന്ന ദിവസമായിരുന്നു ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസിനെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് ഖോഷിയാരിയുടെയും സംസ്ഥാനത്തെ രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ പിന്നീട് അജിത് പിന്തുണ പിന്‍വലിച്ചതോടെ ഫഡ്നാവിസിന് മൂന്നുദിവസങ്ങള്‍ക്ക് ശേഷം രാജിവെക്കേണ്ടി വന്നു.

രാഷ്ട്രീയ കരുനീക്കങ്ങള്‍ പുരോഗമിക്കവേ ശിവസേന, എന്‍.സി.പി.യ്ക്കും കോണ്‍ഗ്രസിനുമൊപ്പം ചേരുകയും മഹാവികാസ് അഘാഡി എന്ന സഖ്യമായി സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. പ്രത്യയശാസ്ത്രപരമായി രണ്ട് ചേരികളില്‍ നിലകൊണ്ടിരുന്ന പാര്‍ട്ടികള്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മഹാവികാസ് അഘാഡി സഖ്യത്തിന്റെ രൂപവത്കരണത്തിന് പിന്നാലെ മഹാരാഷ്ട്രാ മുഖ്യമന്ത്രിപദത്തിലേക്ക് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെത്തി. ഉദ്ധവിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുന്നതിലും ശരദ് പവാറിന്റെയും അന്നത്തെ ആവോളം നാടകങ്ങളും കൂറുമാറ്റങ്ങളും നിയമവ്യവഹാരങ്ങളും മഹാരാഷ്ട്ര നിയമസഭയില്‍നിന്ന് പൊതുമധ്യത്തിലേക്കും കോടതിവളപ്പുകളിലേക്കുമെത്തി. ഒടുവില്‍ ഏക്‌നാഥ് ഷിന്ദേ, മൂന്നില്‍ രണ്ട് ഭാഗം എം.എല്‍.എമാരുമായി ശിവസേന പിളര്‍ത്തി ബി.ജെ.പി. പക്ഷത്തെത്തിയത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരുകൂട്ടം എം.എല്‍.എമാര്‍ നടത്തിയ വിമത കലാപത്തിന്റെ ഫലമായി മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെവീണു. ഉദ്ധവ് താക്കറേ സ്ഥാനമൊഴിഞ്ഞു.

ബി.ജെ.പിയും ഏക്നാഥ് ഷിന്ദേ ക്യാമ്പും ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചു. മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ദീര്‍ഘകാല പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി നേടി.

രാഷ്ട്രീയ നാടകങ്ങള്‍ ഇങ്ങനെയാണെങ്കിലും ഹരിയാനയിലെ തിരിച്ചടിക്ക് മറുപടി കൊടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര  നിയമസഭാ  തെരെഞ്ഞെടുപ്പില്‍ നിരീക്ഷകരായി   ഹൈക്കമാന്‍ഡ് 13  മുതിര്‍ന്ന  നേതാക്കളെ  നിയമിച്ചു. മുതിര്‍ന്ന  നേതാക്കളെയെല്ലാം  രാഹുല്‍ ഗാന്ധി  ഡല്‍ഹിയിലേക്ക്  വിളിക്കുകയും   സീറ്റുവിഭജനവുമായി  ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച   ചെയ്തുകഴിഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായ അശോക് ഗഹ്ലോത്, ഭൂപേഷ് ബാഘേല്‍, ചരണ്‍ജിത്സിങ് ഛന്നി, മുതിര്‍ന്ന നേതാവ് സച്ചിന്‍പൈലറ്റ്, കര്‍ണാടക മന്ത്രിമാരായ എം.ബി. പാട്ടീല്‍. ജി. പരമേശ്വര, മധ്യപ്രദേശ് മുന്‍ മന്ത്രി ഉമംഗ് സിംഘാര്‍, ടി.എസ്. സിങ്‌ദേവ്, സയ്യിദ് നസീര്‍ഹുസൈന്‍  മഹാരാഷ്ട്ര  നിയമസഭാ  തെരെഞ്ഞെടുപ്പില്‍  നിരീക്ഷകരായി  നിയോഗിച്ചിരിക്കുന്നത്. മുന്‍കേന്ദ്രമന്ത്രി മുകുള്‍ വാസ്‌നിക്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ  തുടങ്ങിയവരാണ്   സീനിയര്‍ കോഡിനേറ്റര്‍മാര്‍.

മുംബൈ, കൊങ്കണ്‍  പ്രദേശങ്ങളുടെയും   ചുമതല അശോക് ഗഹ്ലോതിനും ജി. പരമേശ്വരയുമാണ്  മേല്‍നോട്ടം വഹിക്കുന്നത് . വിദര്‍ഭയുടെ ചുമതല ഭൂപേഷ് ബാഘേലി- അമരാവതി -ചരണ്‍സിങ്ഛന്നി - നാഗ്പുര്‍  ഉമാങ് സിംഘാറി എന്നിവര്‍ക്കാണ് ,  മറാത്തവാഡയുടെ ചുമതല സച്ചിന്‍പൈലറ്റും   പശ്ചിമ മഹാരാഷ്ട്ര- ഉത്തംകുമാര്‍ റെഡ്ഡി . ടി.എസ്. സിങ്ദേവ്, എം.ബി. പാട്ടീല്‍ എന്നിവര്‍ക്കാണ് വടക്കന്‍ മഹാരാഷ്ട്രയുടെ  നിരീക്ഷകര്‍-. ഡോ. നസീര്‍ ഹുസൈന്‍, ഡി. അനുസൂയ സീതക്ക എന്നിവര്‍ക്കാണ് മറ്റു മേഖലകളുടെ ചുമതല നിര്‍വഹിക്കുന്നത്.

 

 

BJP election maharashtra niyamasabha election