തെക്കൻ ഡൽഹിയിൽ ജിം ഉടമയെ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഗ്രേറ്റർ കൈലാഷിലുള്ള ജിമ്മിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് നാദിർഷാ എന്നയാളാണ്. നാദിർഷാക്ക് നേരെ 11 ബുള്ളറ്റുകൾ അക്രമികൾ ഉതിർത്തു. എന്നാൽ അതിൽ 8 വെടിയുണ്ടകൾ അദ്ദേഹത്തിന്‍റെ ദേഹത്ത് കൊള്ളുകയും, മരിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക റിപോർട്ടുകൾ പറയുന്നത്. അക്രമി കൊലപാതകം നടത്തുന്നതിന് മുമ്പ് ഒരു മണിക്കൂറോളം നാദിർഷായെ നിരീക്ഷണം നടത്തിയിരുന്നു. നാദിർ ഷാ ഒരു കറുത്ത എസ്‌യുവിക്ക് സമീപം മറ്റൊരാളുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ സെക്കന്റുകൾക്ക് ശേഷം, ചെക്ക് ഷർട്ട് ധരിച്ച ഒരാൾ അടുത്തേക്ക് വരികയും നാദിർഷായ്ക്ക് നേരെ വെടിയുതിർക്കുകയും ആയിരുന്നു. തുടർന്ന് ഉടനെത്തന്നെ അക്രമി ബൈക്കിൽ സ്ഥലംവിട്ടു.
ജിം ഉടമയെ വെടിവച്ച് കൊന്നു
അക്രമി കൊലപാതകം നടത്തുന്നതിന് മുമ്പ് ഒരു മണിക്കൂറോളം നാദിർഷായെ നിരീക്ഷണം നടത്തിയിരുന്നു. നാദിർ ഷാ ഒരു കറുത്ത എസ്‌യുവിക്ക് സമീപം മറ്റൊരാളുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
New Update
00:00
/ 00:00