പുഴയുടെ ഒഴുക്ക് 5.4 നോട്ട് വേഗത്തിൽ; ഷിരൂർ ദൗത്യം നീളുന്നു

അടുത്ത ഒരാഴ്‌ച കാലാവസ്ഥ അനുകൂലമെന്നും കളക്ടർ പറഞ്ഞു. പുഴയിലെ ഒഴുക്കിൻ്റെ വേഗം 3.5 നോട്ട് എത്തിയാൽ തെരച്ചിൽ തുടരുമെന്നും കളക്ടർ അറിയിച്ചു.

author-image
Anagha Rajeev
New Update
arjun search mission 14th day
Listen to this article
0.75x 1x 1.5x
00:00 / 00:00

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം ചൊവ്വാഴ്ച. നിലവിൽ ഒഴുക്ക് 5.4 നോട്ട് വേഗത്തിലെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ അറിയിച്ചു. ഈ വേഗതയിൽ തെരച്ചിൽ സാധ്യമല്ലെന്നും കളക്ടർ പറഞ്ഞു.

അടുത്ത ഒരാഴ്‌ച കാലാവസ്ഥ അനുകൂലമെന്നും കളക്ടർ പറഞ്ഞു. പുഴയിലെ ഒഴുക്കിൻ്റെ വേഗം 3.5 നോട്ട് എത്തിയാൽ തെരച്ചിൽ തുടരുമെന്നും കളക്ടർ അറിയിച്ചു. അതേസമയം നേരത്തെ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടർന്നാണ് രണ്ട് ദിവസത്തിനകം തിരച്ചിൽ തുടങ്ങാൻ തീരുമാനമായിരുന്നു.

രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാൽ തിരച്ചിൽ നടത്താൻ സാധിക്കുമെന്ന് എകെഎം അഷ്റഫ് എംഎൽഎ പറഞ്ഞിരുന്നു. 

shiroor karnataka landslides