പ്ലസ്ടു കഴിഞ്ഞവര്‍ക്ക് വര്‍ഷം 60,000 രൂപ സ്‌കോളര്‍ഷിപ്പുമായി കേന്ദ്രം

മാസം 5000 രൂപ വീതം വര്‍ഷത്തില്‍ 60,000 രൂപ.സ്‌കോളര്‍ഷിപ്പോടെ ബിരുദതല പഠനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദാനന്തര പഠനത്തിനായി രണ്ടുവര്‍ഷം കൂടി സ്‌കോളര്‍ഷിപ്പ്

author-image
Prana
New Update
a

കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ഇന്നോവേഷന്‍ ഇന്‍ സയന്‍സ് പര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പയേര്‍ഡ് റിസര്‍ച്ച് സ്‌കീമിന്റെ ഭാഗമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ അപേക്ഷ ക്ഷണിച്ചു. ശാസ്ത്രവിഷയങ്ങളിലെ തുടര്‍പഠനം പ്രോത്സാഹിപ്പിക്കാനായി ഏര്‍പ്പെടുത്തിയ ഈ സ്‌കോളര്‍ഷിപ്പ് വര്‍ഷത്തില്‍ 12,000 വിദ്യാര്‍ഥികള്‍ക്കാണ് ലഭിക്കുക.

അഞ്ച് വര്‍ഷം വരെ സ്‌കോളര്‍ഷിപ്പ് 

മാസം 5000 രൂപ വീതം വര്‍ഷത്തില്‍ 60,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. കൂടാതെ മെന്റര്‍ഷിപ്പ് ഗ്രാന്റായി വര്‍ഷത്തില്‍ 20,000 രൂപയും ലഭിക്കും. സ്‌കോളര്‍ഷിപ്പോടെ ബിരുദതല പഠനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദാനന്തര പഠനത്തിനായി രണ്ടുവര്‍ഷം കൂടി സ്‌കോളര്‍ഷിപ്പ് ലഭിക്കും. ബേസിക് /നാച്ച്വറല്‍ സയന്‍സിന്റെ കീഴില്‍ വരുന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, ആസ്‌ട്രോഫിസിക്‌സ്, ആസ്‌ട്രോണമി, ഇലക്ട്രോണിക്‌സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോ ഫിസിക്‌സ്, ജിയോ കെമിസ്ട്രി, അറ്റ്‌മോസ്ഫറിക് സയന്‍സസ്, ഓഷ്യനിക് സയന്‍സസ്, ഇക്കോളജി, മറൈന്‍ ബയോളജി, ജനറ്റിക്‌സ്, ബയോഫിസിക്‌സ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് , ബയോടെക്‌നോളജി, ഡേറ്റ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍സ്, നാനോ സയന്‍സ്, റിമോട്ട് സെന്‍സിങ് & ജി.ഐ.എസ് എന്നീ വിഷയങ്ങളിലൊന്നിലാകണം പി.ജി പഠനം. എം.ടെക് പ്രോഗ്രാമുകള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല.അംഗീകൃത കേന്ദ്ര/സംസ്ഥാന ബോര്‍ഡുകളില്‍നിന്ന് 2024ല്‍ പന്ത്രണ്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു ശതമാനം വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടുകയും വേണം. 202425ല്‍ അംഗീകൃത കോളജുകളില്‍ ബേസിക് / നാച്ചുറല്‍ സയന്‍സ് വിഷയങ്ങളില്‍ ബി.എസ്.സി /ബി.എസ്/ ബി.എസ്.സി വിത്ത് റിസര്‍ച്ച് / ഇന്റഗ്രേറ്റഡ് എം.എസ്.സി /ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാമിനു ചേര്‍ന്ന വരായിരിക്കണം.  

വിഷയങ്ങള്‍

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, അസ്‌ട്രോഫിസിക്‌സ്, അസ്‌ട്രോണമി, ഇലക്ട്രോണിക്‌സ്, ബോട്ടണി, സുവോളജി, ബയോ കെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്‌സ്, ജിയോ കെമിസ്ട്രി, അറ്റ്‌മോസ്ഫറിക്  സയന്‍സസ്,
ഓഷ്യാനിക് സയന്‍സസ് എന്നീ 18 വിഷയങ്ങളിലൊന്നില്‍ പഠിക്കുന്നവര്‍ക്കാണ് അര്‍ഹത. കൂടാതെ ജെ.ഇ.ഇ മെയിന്‍/ അഡ്വാന്‍സ്ഡ്, നീറ്റ് യു.ജി എന്നിവയൊന്നില്‍ പതിനായിരത്തിനുള്ളില്‍ റാങ്ക് നേടിയവര്‍ക്കും നാഷനല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ സ്‌കോളര്‍മാര്‍, ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് മെഡലിസ്റ്റുകള്‍, ജഗദീഷ് ബോസ് നാഷനല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് സ്‌കോളര്‍മാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇന്ത്യയില്‍ ബേസിക് / നാച്ചുറല്‍ സയന്‍സ് വിഷയങ്ങളില്‍ ബി.എസ്.സി /ബി.എസ്/ ബി.എസ്.സി വിത്ത് റിസര്‍ച്ച് / ഇന്റഗ്രേറ്റഡ്  എം.എസ്.സി /ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാം പഠിക്കുന്നവരായിരിക്കണമെന്നത് നിര്‍ബന്ധമാണ്.www.onlineinspire.gov.in വഴി ഒക്ടോബര്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിവിധ ബോര്‍ഡിലെ വിദ്യാര്‍ഥികളുടെ കട്ട് ഓഫ് പെര്‍സന്റേജ് മാര്‍ക്കടക്കമുള്ള വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

plus two