ബങ്കറിലും ബോംബ് പൊട്ടിക്കും ഇന്ത്യയുടെ അഗ്നിയസ്ത്ര; പിന്നില്‍ മലയാളി

ഇന്ത്യന്‍ അതിര്‍ത്തിയില്‍ അടുത്തകാലത്തായി ശത്രുരാജ്യങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു. വിവിധ മാര്‍ഗങ്ങളിലൂടെ സുരക്ഷാസേനയ്ക്ക് ഞൊടിയിടയില്‍ അതിന് തടയിടാന്‍ സാധിക്കുന്നുണ്ട്.

author-image
Rajesh T L
Updated On
New Update
agni

ഇന്ത്യന്‍ അതിര്‍ത്തിയില്‍ അടുത്തകാലത്തായി ശത്രുരാജ്യങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു. വിവിധ മാര്‍ഗങ്ങളിലൂടെ സുരക്ഷാസേനയ്ക്ക് ഞൊടിയിടയില്‍ അതിന് തടയിടാന്‍ സാധിക്കുന്നുണ്ട്. സൈനിക ശക്തിയുടെ കാര്യത്തിലായാലും ആയുധങ്ങളുടെ കാര്യത്തിലായാലും രാജ്യം കൂടുതല്‍ ശ്രദ്ധയോടെയാണ് മുന്നോട്ടുപോകുന്നത്.

ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാനുള്ളതാണ് ആയുധങ്ങളെന്നും, രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായാല്‍ വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാളിലെ സുക്‌ന സൈനിക കേന്ദ്രത്തില്‍ സൈനികര്‍ക്കൊപ്പം ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

ആരെങ്കിലും ഭാരതത്തെ അപമാനിക്കുകയോ, നമ്മുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും കോട്ടം വരുത്തുകയോ ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഈ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ നാം മടിക്കില്ല എന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്.ു.

75 ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനുവേണ്ടി 2236 കോടിയുടെ പദ്ധതിയും ഇതോടൊപ്പം അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവയുള്‍പ്പെടെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പദ്ധതിക്ക് 2,236 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തിലാണ് ഈ പദ്ധതി. വരും കാലങ്ങളില്‍ ഇന്ത്യ ഏറ്റവും സുരക്ഷിതവും ശക്തവുമായ രാജ്യങ്ങളില്‍ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനമാണ് അഗ്നിയസ്ത്ര സേന. ഡ്രോണ്‍ അടക്കം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന സംവിധാനമാണ് അഗ്നിയസ്ത്ര. ഇതിനു പിന്നാല്‍ ഒരു മലയാളിയാണ്.
മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ രാജ്പ്രസാദ് വികസിപ്പിച്ച സംവിധാനമാണ് അഗ്നിയസ്ത്ര. 

ഇന്ത്യന്‍ സൈന്യത്തിന്റെ ഭീകര വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ഇനി അഗ്നിയസ്ത്രയുമുണ്ടാകും. നേരിട്ട് എത്തി ശത്രുവിന്റെ ബങ്കറുകള്‍, ഒളിസങ്കേതങ്ങള്‍ അടക്കം തകര്‍ക്കുന്ന പരമ്പരാഗത രീതിക്ക് പകരം ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവയെ തകര്‍ക്കാന്‍ അഗ്നിയസ്ത്രയിലൂടെ കഴിയും.

ret

കഴിഞ്ഞ വര്‍ഷമാണ് അഗ്നിയസ്ത്ര സംവിധാനം വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് സേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകാന്‍ കഴിയുന്നതാണ് ഈ സംവിധാനം. ശത്രുവിന്റെ ഒളിതാവളം, ബങ്കര്‍, പാലങ്ങള്‍ തുടങ്ങിയവ ഈ സംവിധാനം വഴി തകര്‍ക്കാനാകും. 

സൈന്യത്തിനുള്ളിലെ സാങ്കേതിക നൈപുണ്യ വികസനപദ്ധതി പ്രകാരം മേജര്‍ രാജ് പ്രസാദാണ് പദ്ധതി സമര്‍പ്പിച്ചത്. പിന്നീട് പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ട് ആപ്പിന് നിര്‍മ്മാണത്തിനായി കരാര്‍ കൈമാറുകയായിരുന്നു.  

സിക്കിമില്‍ നടന്ന ആര്‍മി കമാന്‍ഡേഴ്സ് യോഗത്തില്‍ ആദ്യ അഗ്നിയസ്ത്ര കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിക്ക് നല്‍കി  ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പുതിയ സംവിധാനം കരസേന ഉപയോഗിച്ച് തുടങ്ങും. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പാകെയും അഗ്നിയസ്ത്ര പ്രദര്‍ശിപ്പിച്ചിരുന്നു. 

പാലക്കാട് സ്വദേശിയായ മേജര്‍ രാജ്പ്രസാദ് എട്ടു വര്‍ഷമായി കരസേനയില്‍ സേവനം അനുഷ്ഠിക്കുകയാണ്. നേരത്തെ മേജര്‍ രാജ് പ്രസാദ് നിര്‍മ്മിച്ച വിദ്യുത് രക്ഷക് എന്ന സാങ്കേതിക സംവിധാനവും സേനയുടെ അഭിമാനമാണ്.

india Rajnath Singh israel military underground submarine bunker