മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലക വിമാനം തകര്‍ന്നു വീണു. 2 പൈലറ്റുമാര്‍ പരുക്കേറ്റതായി പൊലീസ് അറിയിച്ചു. രണ്ട് സീറ്റുകളുള്ള സെസ്‌ന 152 എന്ന വിമാനം തകര്‍ന്നാണ് പൈലറ്റുമാര്‍ക്ക് പരുക്ക് പറ്റിയത്. വിമാനം 40 മിനിറ്റോളം ആകാശത്തു പറന്നു.
ഉച്ചക്ക് 1.30 ഓടെയാണ് തകര്‍ന്ന് താഴേക്ക് പതിച്ചത്. എഞ്ചിന്‍ തകരാറാകാം കാരണമെന്നാണ് ഗുണ പൊലീസ് പറയുന്നത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇവര്‍ അപകടനില തരണം ചെയ്തതായും അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഗുണ കാന്ത് പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ദിലീപ് രജോറിയ പറഞ്ഞു. പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി ദിവസങ്ങള്‍ക്കു മുന്‍പാണ് വിമാനം ഗുണയിലെത്തിച്ചത്.
ഏവിയേഷന്‍ അക്കാദമിയുടെ പരിശീലക വിമാനം തകര്‍ന്നു വീണു
ഇവര്‍ അപകടനില തരണം ചെയ്തതായും അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഗുണ കാന്ത് പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ദിലീപ് രജോറിയ പറഞ്ഞു.
New Update
00:00
/ 00:00