ഭീകരപ്രവര്‍ത്തനം; ജമ്മു കശ്മീരില്‍ പോലീസുകാരേയടക്കം പിരിച്ച് വിട്ടു

ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലശ്കര്‍ ഇ ത്വയ്ബ പോലുള്ള നിരോധിത തീവ്രവാദ സംഘടനകളുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നതായും കണ്ടെത്തി.തുടര്‍ന്നാണ് നടപടി

author-image
Prana
New Update
terrorist attck
Listen to this article
0.75x 1x 1.5x
00:00 / 00:00

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് കണ്ടെത്തിയ അഞ്ച് പോലീസുകാരുള്‍പ്പെടെ ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീര്‍ ഭരണകൂടം സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇതില്‍ ആറാമത്തെയാള്‍ അധ്യാപകനാണ്.  ഏറെ നാളായി ഇവര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.

ഹെഡ് കോണ്‍സ്റ്റബിള്‍ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്, സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍മാരായ സെയ്ഫ് ദിന്‍, ഖാലിദ് ഹുസിയന്‍ ഷാ, ഇര്‍ഷാദ് അഹമ്മദ് ചാല്‍ക്കൂ, കോണ്‍സ്റ്റബിള്‍ റഹ്മത്ത് ഷാ, അധ്യാപകനായ നസാം ദിന്‍ എന്നിവരെയാണ് പിരിച്ചു വിട്ടത്. പാക് അധീന ജമ്മുകശ്മീരിലെ കള്ളക്കടത്തു സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഇവര്‍ വന്‍ തോതില്‍ മയക്കുമരുന്നും കടത്തിയിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലശ്കര്‍ ഇ ത്വയ്ബ പോലുള്ള നിരോധിത തീവ്രവാദ സംഘടനകളുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നതായും കണ്ടെത്തി.തുടര്‍ന്നാണ് നടപടി

terrorist attack jammu and kashmir jammu and kashmir