മിസോറാമിൽ ക്വാറി തകർന്ന് പത്ത് മരണം; നിരവധി പേരെ കാണാതായി,രക്ഷാപ്രവർത്തനം തുടരുന്നു

പലരും കല്ലുകൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതായി പൊലീസ് പ്രതികരിച്ചു

author-image
Greeshma Rakesh
Updated On
New Update
mizoram

ten dead and several missing as stone quarry collapses in mizoram

Listen to this article
0.75x 1x 1.5x
00:00 / 00:00

ഐസ്വാൾ: മിസോറാമിലെ ഐസ്വാളിൽ കരിങ്കല്ല്  ക്വാറി തകർന്നുണ്ടായ അപകടത്തിൽ പത്ത് മരണം.അപകടത്തെ തുടർന്ന് നിരവധി പേരെ കാണാതായി.ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.പലരും കല്ലുകൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതായി പൊലീസ് പ്രതികരിച്ചു.

സംസ്ഥാനത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഹന്തറിൽ ദേശീയപാതയിൽ മണ്ണിടിച്ചിലും രൂക്ഷമായതായാണ് റിപ്പോർട്ട്.വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതേതുടർന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. അന്തർ സംസ്ഥാന പാതകളിലും മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് പുറം ലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടിരിക്കുകയാണ്.പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അവശ്യ സർവീസുകൾക്ക് പുറമെയുള്ള എല്ലാ സർക്കാർ ജീനവക്കാർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്.

 

rain mizoram stone quarry collaps Natural Disasters