തമിഴ്നാട്ടിൽ നിലം തൊടാ‌നാകാതെ മോദിയുടെ എൻഡിഎ; മുന്നേറ്റം തുടർന്ന് ഇൻഡ്യാ സഖ്യം

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും  എൻഡിഎയ്ക്ക് കാര്യമായ പുരോ​ഗതി ഉണ്ടായിട്ടില്ലെന്നാണ് വോട്ടെണ്ണൽ ഫലങ്ങൽ വ്യക്തമാക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
tm

TN Election Results 2024 Live Updates: The state sees a triangular contest between the opposition AIADMK, BJP and the Stalin led DMK

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം വൻ മുന്നേറ്റമാണ് നടത്തുന്നത്. 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ്  ഇൻഡ്യ സഖ്യത്തിനാണ്.ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും  എൻഡിഎയ്ക്ക് കാര്യമായ പുരോ​ഗതി ഉണ്ടായിട്ടില്ലെന്നാണ് വോട്ടെണ്ണൽ ഫലങ്ങൽ വ്യക്തമാക്കുന്നത്.

ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് നേടാനായിട്ടുള്ളത്.തിരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിഎംകെ(13), കോൺഗ്രസ് (6), കമ്യൂണിസ്റ്റ് പാർട്ടി (2), സിപിഐ (1), എംഡിഎംകെ (1) സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

ഡിഎംകെയുടെ ഗണപതി രാജ്കുമാർ ആണ് കോയമ്പത്തൂരിൽ ലീഡ് ചെയ്യുന്നത്. ജൂൺ ഒന്നിന് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഡിഎംകെയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ ഇൻഡ്യ മുന്നണിയ്ക്ക് വിജയം പ്രവചിച്ചിരുന്നു.അതേസമയം, 400ലധികം സീറ്റ് നേടുമെന്ന് പ്രതീക്ഷിച്ച എൻഡിഎ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിൽ 280 ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. ഇൻഡ്യ സഖ്യം 240 ഇടത്ത് മുന്നിലാണ്. ഒരുഘട്ടത്തിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലാവുന്ന സ്ഥിതി വരെ ഉണ്ടായി.

 

Mk Stalin tamilnadu news dmk NDA tamilnadu loksabha elelction 2024 result