ചെന്നൈ: തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിൽ 38 സീറ്റുകളിൽ ലീഡുമായി ഡിഎംകെ മുന്നേറുകയാണ്.വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമായ ഡിഎംകെ ലീഡ് ചെയ്യുകയാണ്.നിലവിൽ ഒരു സീറ്റിൽ മാത്രമാണ് എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നത്.
ധർമപുരിയിലാണ് എൻഡിഎ സഖ്യകക്ഷിയായ പിഎംകെയാണ് ലീഡ് ചെയ്യുന്നത്. അതെസമയം ഡിഎംകെ ലീഡ് തുടരുമ്പോൾ ശക്തികേന്ദ്രമായ കോയമ്പത്തൂരിൽ ബിജെപിയുടെ അണ്ണാമലൈ പിന്നിലാണ്. ഏപ്രിൽ 19ന് ഒറ്റഘട്ടമായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഈ വർഷം 69.72 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ഡിഎംകെയുടെ ഗണപതി പി, എഐഎഡിഎംകെയുടെ സിങ്കായ് എന്നിവർക്കെതിരെയാണ് കോയമ്പത്തൂരിൽ മത്സരിച്ചത്. സിറ്റിംഗ് എംപി കനിമൊഴി തൂത്തുക്കുടിയിൽ എഐഎഡിഎംകെയുടെ ആർ ശിവസാമി വേലുമണിയെ നേരിടുന്നു.
ബിജെപി സ്ഥാനാർത്ഥിയും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദരരാജ് ചെന്നൈ സൗത്തിലാണ് മത്സരിച്ചത്.അതെസമയം എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പ്രകാരം എൻഡിഎ സംസ്ഥാനത്ത് നാല് സീറ്റുകളും ഡിഎംകെ വൻ വിജയം നേടുമെന്നുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഒരു സീറ്റ് പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞില്ലായിരുന്നു.