സനാതന ധർമ്മം തുടച്ചുനീക്കാനാകില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി

സനാതന ധർമ്മം തുടച്ചുനീക്കാനാകില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പരിഹസിച്ചതിന് തൊട്ടുപിന്നാലെ, "നമുക്ക് കാത്തിരുന്ന് കാണാം" എന്നായിരുന്നു സ്റ്റാലിൻ അതിനു നൽകിയ രൂക്ഷമായ മറുപടി."

author-image
Rajesh T L
New Update
stalin

സനാതന ധർമ്മം തുടച്ചുനീക്കാനാകില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പരിഹസിച്ചതിന് തൊട്ടുപിന്നാലെ, "നമുക്ക് കാത്തിരുന്ന് കാണാം"  എന്നായിരുന്നു     സ്റ്റാലിൻ    അതിനു  നൽകിയ  രൂക്ഷമായ മറുപടി."സനാതന ധർമ്മം സംരക്ഷിക്കുന്നതിനും അതിൻ്റെ വിശ്വാസങ്ങളെ തകർക്കുന്ന  പ്രവർത്തനങ്ങൾ തടയുന്നതിനും ശക്തമായ ദേശീയ നിയമം ആവശ്യമാണ്. ഈ നിയമം ഉടനടി നടപ്പിലാക്കണം. രാജ്യത്തുടനീളം  ഒരേപോലെ അത്  നടപ്പിലാക്കിയെന്നും,വ്യാഴാഴ്ച, തിരുപ്പതിയിൽ "വരാഹി പ്രഖ്യാപന" സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പവൻ കല്യാൺ പറഞ്ഞു, 
 

ഈ നിയമം നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരു 'സനാതന ധർമ്മ സംരക്ഷണ ബോർഡ്' സ്ഥാപിക്കണം. ഈ ബോർഡിനെയും അതിൻ്റെ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിന് വാർഷിക ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രങ്ങളിലെ വഴിപാടുകളിലും പ്രസാദങ്ങളിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ പരിശുദ്ധി ഉറപ്പാക്കാൻ സനാതന ധർമ്മ സർട്ടിഫിക്കേഷൻ നിർബന്ധമായും നടപ്പാക്കണമെന്നും പവൻ കല്യാൺ പറഞ്ഞു.
"സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുകയോ വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികളുമായോ സംഘടനകളുമായോ നിസ്സഹകരണം ഉണ്ടാകണം. ക്ഷേത്രങ്ങളിലെ വഴിപാടുകളിലും പ്രസാദങ്ങളിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ പരിശുദ്ധി ഉറപ്പാക്കാൻ സനാതന ധർമ്മ സർട്ടിഫിക്കേഷൻ നടപ്പിലാക്കണമെന്നും  പവൻ  കുമാർ  പറഞ്ഞു.

m k stalin udayanidhi stalin pawan kalyan