ന്യൂഡല്‍ഹി: ടി.വി.സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 1987 ബാച്ച് തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ധനകാര്യ സെക്രട്ടറിയാണ്. ഓഗസ്റ്റ് 30നാകും ചുമതലയേല്‍ക്കുക. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. കോര്‍പറേറ്റ് മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, 2015 മുതല്‍ 2017വരെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ജോയിന്റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. ഡപ്യൂട്ടി സെക്രട്ടറി (ബജറ്റ്), ജോയിന്റ് വിജിലന്‍സ് കമ്മിഷണര്‍, മെട്രോവാട്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി തുടങ്ങിയ പദവികളാണ് തമിഴ്നാട്ടില്‍ വഹിച്ചത്. ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിന്റെ ആദ്യ എംഡിയാണ്. 2011 മുതല്‍ 2016 വരെ ലോക ബാങ്ക് ഡയറക്ടറായി പ്രവര്‍ത്തിച്ചു.