സ്വന്തം പാർട്ടിക്കാരിൽ നിന്ന് തന്നെ വ്യക്തിഹത്യ നേരിടുന്നു: രാഹുലിനും ശരദ് പവാറിനും കത്തെഴുതി സ്വാതി മലിവാൾ

കേസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എൻസിപി അധ്യക്ഷൻ ശരദ് പവാറിനുമാണ് സ്വാതി കത്തയച്ചത്.

author-image
Vishnupriya
Updated On
New Update
sw

സ്വാതി മലിവാൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ ആക്രമിച്ചു എന്ന് പരാതിപ്പെട്ടതോടെ സ്വന്തം പാർട്ടിയിൽ നിന്ന് രൂക്ഷമായ അധിക്ഷേപം നേരിടുകയാണെന്ന് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. കേസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കത്തയച്ച് സ്വാതി .

‘പിന്തുണ നൽകേണ്ടതിനു പകരം എന്റെ സ്വന്തം പാർട്ടിയിലെ തന്നെ നേതാക്കളും പ്രവർത്തകരും എനിക്കെതിരെ വ്യക്തിഹത്യയും അധിക്ഷേപവും നടത്തുകയാണ്. നീതിക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഞാൻ കഴിഞ്ഞ ഒരു മാസമായി വേദനയും ഒറ്റപ്പെടലും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി നിങ്ങളുടെ സമയം ഞാൻ തേടുകയാണ്.’’ സ്വാതിയുടെ കത്തിൽ പറയുന്നു. 

ഡൽഹിയിലെ തീസ് ഹസാരി കോടതി കഴിഞ്ഞ ആഴ്ച ബിഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ 22 വരെ നീട്ടിയിരുന്നു. ഈ മാസം ആദ്യം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. കേ‍ജ്‍രിവാളിനെ കാണാൻ വസതിയിലെത്തിപ്പോൾ ബിഭവ് കുമാർ കയ്യേറ്റം ചെയ്തെന്നാണു സ്വാതിയുടെ പരാതി.

swathy maliwal