രാജ്യസഭാംഗം സ്വാതി മാലിവാളിനെ കയ്യേറ്റം ചെയ്ത സംഭവം: ബൈഭവ് കുമാറിന് ദേശീയ വനിതാ കമ്മിഷൻ നോട്ടീസ്

മുന്‍ ഡല്‍ഹി വനിതാ കമ്മിഷന്‍  അധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ കെജ്‌രിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി . സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

author-image
Vishnupriya
New Update
swathy

സ്വാതി മാലിവാൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: രാജ്യസഭാംഗം സ്വാതി മാലിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച്  കയ്യേറ്റം ചെയ്ത സംഭവത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെ  അനുയായി ബൈഭവ് കുമാറിന് ദേശീയ വനിതാ കമ്മിഷന്റെ നോട്ടീസ്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. ബൈഭവ് കുമാറിനെ വനിതാ കമ്മിഷന്‍ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-മണിക്ക് ഹാജരാകാനാണ് അദ്ദേഹത്തോട് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ഡല്‍ഹി വനിതാ കമ്മിഷന്‍  അധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ കെജ്‌രിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി . സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തിന്‌ പിന്നാലെ അവര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പരാതിപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, സ്വാതി ഉന്നയിച്ച ആരോപണം ആം ആദ്മി പാര്‍ട്ടി ശരിവെച്ചിരുന്നു. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവച്ചത്. കെജ്‌രിവാള്‍, വിഷയം ഗൗരവമായാണ് കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

AAP Party swathi malival