പെൻഡ്രൈവിലെ ദൃശ്യം നീക്കി: ബിഭവിനെതിരായ  ശക്തമായ തെളിവുകളുണ്ടെന്ന് കോടതി

ബിഭവ് കുമാർ അന്വേഷണ സംഘത്തിനു കൈമാറിയ പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതും  ഫോൺ ഫോർമാറ്റ് ചെയ്തതും ശക്തമായ തെളിവുകളാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.  

author-image
Vishnupriya
Updated On
New Update
bibhav

സ്വാതി മലിവാൾ ബിഭവ് കുമാർ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ കോടതി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. ബിഭവ് കുമാർ അന്വേഷണ സംഘത്തിനു കൈമാറിയ പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതും  ഫോൺ ഫോർമാറ്റ് ചെയ്തതും ശക്തമായ തെളിവുകളാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.  ബിഭവ് കുമാറിനെതിരായ ആദ്യ ക്രിമിനൽ കേസ് അല്ല ഇതെന്നും  റിമാൻഡ് അപേക്ഷ പരിഗണിക്കവേ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗൗരവ് ഗോയൽ പറഞ്ഞു.

കേസിൽ ഇരു കക്ഷികളും സമർപ്പിച്ച രേഖകളും തെളിവുകളും പരിഗണിക്കുമ്പോൾ, പൊലീസ് കസ്റ്റഡി അനിവാര്യമാണ് എന്ന് വിലയിരുത്തിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ബിഭവ് നൽകിയ പെൻഡ്രൈവിലെ ദൃശ്യങ്ങളിൽ, പരാതിക്ക് ആധാരമായ സംഭവ സമയത്തെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല.  റിമാൻഡ് കാലയളവിൽ ദിവസവും വൈകിട്ട് ആറിനും ഏഴിനും ഇടയിൽ അര മണിക്കൂർ വീതം അഭിഭാഷകരെ കാണാൻ ബിഭവ് കുമാറിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ദിവസവും ഭാര്യയെ കാണാനും അനുമതിയുണ്ട്.

മുഖ്യമന്ത്രിയുടെ വസതിയിൽനിന്നാണ് ബിഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ കേജ്‌രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോൾ ബിഭവ് കുമാർ കയ്യേറ്റം ചെയ്തുവെന്നാണു സ്വാതിയുടെ പരാതി.

swathy bibhav kumar