സ്വാതി മാലിവാളിനെ മർദിച്ച കേസ്: കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഡൽഹി പൊലീസ്

സ്വാതി നൽകിയ പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണെന്നാണ്  ഡൽഹി പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി തീരുമാനിച്ചിട്ടില്ല.

author-image
Vishnupriya
Updated On
New Update
kej parents

കേജ്‌രിവാൾ മാതാപിതാക്കൾക്കൊപ്പം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: എഎപി രാജ്യസഭാംഗം സ്വാതി മാലിവാളിനെ മർദ്ദിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ നീക്കം.സ്വാതി നൽകിയ പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണെന്നാണ്  ഡൽഹി പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി തീരുമാനിച്ചിട്ടില്ല.

എന്നാൽ, ഇതൊരു രാഷ്ട്രീയ ആയുധമാക്കാനാണ് എഎപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത്തിനുള്ള നടപടിയുണ്ടായതെന്ന് എഎപി ആരോപിച്ചു. ഇതേക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതോടെ കേജ്‌രിവാളിന്റെ വീട്ടിലേക്ക് എഎപി പ്രവർത്തകർ കൂട്ടമായെത്തുകയാണ്.

കേജ്‌രിവാളിന്റെ മാതാപിതാക്കൾക്ക് 85നു മുകളിൽ പ്രായമുണ്ട്. ചികിത്സയ്ക്കുശേഷം അടുത്തിടെയാണ് അവർ വീട്ടിലേക്കു മടങ്ങിയെത്തിയത്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ വിരോധം മൂലം പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയതെന്നാണ് എഎപി ആരോപിക്കുന്നത്.

aravind kejriwal AAP Party sawthy maliwal