ആംആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം സത്യമാണെന്നും നുണ പരിശോധനയ്ക്ക് തയാറാണെന്നും സ്വാതി മലിവാൾ അറിയിച്ചു. എം പി ആംആദ്മി പാർട്ടി നേതാക്കൾ തന്നെ അപമാനിക്കുകയാണെെന്നും സ്വാതി മലിവാൾ പറഞ്ഞു. അരവിന്ദ് കേജ്‌രിവാൾ വസതിയിൽ ഉള്ളപ്പോഴാണ് താൻ ആക്രമിക്കപ്പെട്ടതെന്നും സ്വാതി കൂട്ടിചേർത്തു. മർദനമേറ്റ് താൻ നിലവിളിച്ചിട്ടുപോലും ആരും രക്ഷിക്കാനെത്തിയില്ലെന്നും സ്വാതി ആരോപിച്ചു.
മർദനം ആരുടെയെങ്കിലും നിർദേശപ്രകാരമാണോയെന്ന് അന്വേഷിക്കണം. കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട്. കേസിൽ ഇരയായ താൻ നിരന്തരം അപമാനിക്കപ്പെടുകയാണ്. രാജ്യസഭാ അംഗത്വം രാജിവയ്ക്കില്ലെന്നും സ്വാതി മലിവാൾ വ്യക്തമാക്കി.
കേസിൽ കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പരാതിക്ക് ആസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുന്നത് സ്വാഭാവിക നടപടിയാണെന്നും പൊലീസ് അറിയിച്ചു.