നീറ്റില്‍ പുനപ്പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി

നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്ന് സുപ്രീം കോടതി. അതിനാല്‍ പുനപ്പരീക്ഷയുടെ ആവശ്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.

author-image
Prana
New Update
neet ug exam row

നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്ന് സുപ്രീം കോടതി. അതിനാല്‍ പുനപ്പരീക്ഷയുടെ ആവശ്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.

നിലവിലെ സാഹചര്യത്തില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന് പറയാനാകില്ല. ഝാര്‍ഖണ്ഡിലും പാറ്റ്നയിലും മാത്രമാണ് ചോര്‍ച്ച ഉണ്ടായിട്ടുള്ളത്.

നടത്തിയ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ല. അങ്ങനെ ചെയ്താല്‍ 24 ലക്ഷം കുട്ടികളെ പ്രതികൂലമായി ബാധിക്കും. സി ബി ഐ അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും പരമോന്നത കോടതി പറഞ്ഞു.

NEET 2024 controversy Supreme Court