സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കരുതെന്ന് സുപ്രീംകോടതി

ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും മാധ്യമപ്രവർത്തകർക്ക് ഭരണഘടനയുടെ 19(1)(എ) വകുപ്പ് പ്രകാരമുള്ള സംരക്ഷണമുണ്ടെന്നും കോടതി പറഞ്ഞു.

author-image
anumol ps
New Update
Supreme Court

 

ന്യൂഡൽഹി: സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീംകോടതി. .ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും മാധ്യമപ്രവർത്തകർക്ക് ഭരണഘടനയുടെ 19(1)(എ) വകുപ്പ് പ്രകാരമുള്ള സംരക്ഷണമുണ്ടെന്നും കോടതി പറഞ്ഞു ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. 

ഉത്തർപ്രദേശ് സർക്കാർ തനിക്കെതിരേ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സംസ്ഥാനത്തെ പൊതുഭരണവിഭാഗത്തിലെ ജാതി ഇടപെടലുകളെക്കുറിച്ച് വാർത്തചെയ്തതിന്റെപേരിൽ കേസെടുത്തുവെന്നാണ് ആരോപണം. ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസയച്ച സുപ്രീംകോടതി, കേസ് നാലാഴ്ചത്തേക്ക്‌ മാറ്റി.

യാദവ് രാജും ഠാക്കൂർ രാജും തമ്മിൽ എന്ന തലക്കെട്ടോടെയുള്ള വാർത്ത സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തതിനെത്തുടർന്നാണ് കേസെടുത്തത്. സംഭവത്തിൽ സെപ്റ്റംബർ 20-നാണ് ലഖ്‌നൗവിലെ ഹസ്‌റത്ഗഞ്ച് പോലീസ് സ്‌റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്.

journalist Supreme Court