ഇ.ഡിക്ക് തിരിച്ചടി; കേജ്‍രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന കേജ്‍രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ വാക്കുകൾ ജാമ്യ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്.

author-image
Vishnupriya
New Update
aravind

അരവിന്ദ് കേജ്‍രിവാൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ അരവിന്ദ് കേജ്‍രിവാളിനെതിരെ നടപടിയെടുക്കണമെന്ന് ഇ ഡി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന കേജ്‍രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ വാക്കുകൾ ജാമ്യ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേജ്‍രിവാൾ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിപരമായ അഭിപ്രായമാണ് പങ്കുവച്ചതെന്നും അതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 കേജ്‍രിവാളിന്റെ അനുമാനങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് പറഞ്ഞ കോടതി ഉത്തരവ് വ്യക്തമാണെന്നും, ജൂൺ 2ന് മുഖ്യമന്ത്രി ജയിലിലേക്ക് മടങ്ങുമെന്നും അറിയിച്ചു. ആർക്കു വേണ്ടിയും തീരുമാനം മാറ്റുകയില്ല. എന്തെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് സ്വാഗതം ചെയ്യുന്നു. ജാമ്യം എന്തൊക്കെ കാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുൻപു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീം കോടതി പറഞ്ഞു.

 

aravind kejriwal news suprmecourt