ബൈജൂസ്-ബിസിസിഐ ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി

ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അംഗീകാരം നല്‍കിയത്. ബൈജൂസിന് പണം കടം നല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.

author-image
Prana
New Update
byjus bcci

ഡല്‍ഹി: ബൈജൂസും ബിസിസിഐയും തമ്മിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് ബാധ്യത ഒത്തുതീര്‍പ്പാക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്.
ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അംഗീകാരം നല്‍കിയത്. ബൈജൂസിന് പണം കടം നല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസിനെതിര സുപ്രീം കോടതിയിളല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തങ്ങള്‍ക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയ ശേഷം ബിസിസിഐക്ക് മാത്രം158 കോടി രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പുണ്ടാക്കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. കരാര്‍ അംഗീകരിച്ച നടപടി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

byjus byjus app bcci Supreme Court