രാജ്യത്ത് ബുൾ‌ഡോസർ രാജ് വേണ്ട; സുപ്രീം കോടതി

പൊളിക്കലുകള്‍ നിര്‍ത്തിവച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്നും സുപ്രീം കോടതി തുറന്നടിച്ചു. ജഹാംഗീർപുരിയിലെ പൊളിക്കലിനെതിരെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജികൾ ഉൾപ്പെടെ കോടതി പരിഗണിച്ചിരുന്നു. 

author-image
Vishnupriya
New Update
Supreme Court
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ബുൾ‌ഡോസർ രാജ് തടഞ്ഞു സുപ്രീം കോടതി. ഒക്ടോബർ ഒന്നുവരെ കോടതി അനുമതി ഇല്ലാതെ പൊളിക്കൽ നടപടികൾ വേണ്ടെന്നാണു ഉത്തരവ്. പൊളിക്കലുകള്‍ നിര്‍ത്തിവച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്നും സുപ്രീം കോടതി തുറന്നടിച്ചു. ജഹാംഗീർപുരിയിലെ പൊളിക്കലിനെതിരെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജികൾ ഉൾപ്പെടെ കോടതി പരിഗണിച്ചിരുന്നു. 

കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹർജിയിലാണു കോടതി ഇടപെട്ടത്. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കയ്യേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നു സുപ്രീം കോടതി ചൂണ്ടികാട്ടി. കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ല. 

സർക്കാരുകൾ ബുൾഡോസർ രാജ്‌ നടപ്പാക്കുന്നത്‌ നിയമങ്ങൾക്ക്‌ മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന്‌ തുല്യമെന്ന്‌ സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത്‌ കൊണ്ട്‌ ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചുനിരത്തുന്നത്‌ നിയമത്തെ ഇടിച്ചുനിരത്തുന്നതിനു തുല്യമാണെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ബുൾഡോസർ രാജിന്‌ എതിരെ ഈ മാസത്തിൽ മൂന്നാം തവണയാണ്‌ സുപ്രീം കോടതി ആഞ്ഞടിക്കുന്നത്‌.

supreme court of india buldozer raj