ആരുടെയും വീട് കാരണം കൂടാതെ പൊളിക്കാൻ സർക്കാരിന് അണുവിവാദമില്ലെന്ന് പരമോന്നത കോടതി ഉത്തരവിട്ടു .ഇതിനു പിന്നാലെ യുപി സർക്കാരിനും യോഗി ആദിത്യനാഥിനും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.ജസ്റ്റിസ് ബിആർ ഗവായ്,ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ബുൾഡോസർ നടപടിയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും അധികാരികൾക്കും ബാധകമായിരിക്കും.കാരണം കാണിക്കൽ നോട്ടീസ് നൽകാതെ ഒരു വീടും പൊളിക്കാനാകില്ലെന്ന് 95 പേജുള്ള വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി.യുപിയിലാണ് ബുൾഡോസർ പ്രവർത്തനം ഏറ്റവും കൂടുതൽ ഉപയോഗിച്ചത്.
യുപിയിൽ ബുൾഡോസർ ബാബ എന്നാണ് ആദിത്യ നാഥിനെ അണികൾ വിശേഷിപ്പിക്കുന്നത്.ഈ വിധി ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തൊക്കെ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക.വീടുകൾ നഷ്ടമായ സാധാരണക്കാർക്ക് ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ എന്ത് വിശദീകരണമായിരിയ്ക്കും നൽകാൻ പോകുന്നതെന്ന് കണ്ടു തന്നെ അറിയാം.യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞ ഒരിക്കൽ കൂടി ഉത്തർപ്രദേശിൽ അലയടിക്കുമ്പോൾ യുപിയിലെ തെരുവുകളിൽ ബുൾഡോസറുമായെത്തിയാണ് പാർട്ടി പ്രവർത്തകർ അതിനെ ആഘോഷിച്ചത്.യുപി ഭരണത്തിന്റെ പ്രതീകമായി ബുൾഡോസറിനെ ബിജെപി മാറ്റിയിരിക്കുകയാണോയെന്ന് തോന്നിപോകും. ഇതാദ്യമായാണ് യുപിയിൽ ബിജെപി ഇത്തരത്തിൽ അധികാരത്തിലെത്തുന്നത്.കല്യാൺ സിങിന്റെ നേതൃത്വത്തിലാണ് അധികാരം കൈയേറിയതും.അയോധ്യ പ്രക്ഷോഭമൊരുക്കിയ രാഷ്ട്രീയ ചുറ്റുപാടിലാണ് ബിജെപി യുപിയിലെ നിർണായക ശക്തിയായി പരിണമിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പിന്നാക്കകാരനായ കല്യാൺ സിംഗിനെ ഹിന്ദുത്വ മുഖമായി പാർട്ടി അവതരിപ്പിച്ചെങ്കിലും വ്യക്തമായ ആധിപത്യം നേടാൻ ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല .2017ൽ നരേന്ദ്ര മോദിയാണ് ഉത്തർപ്രദേശിലെ സാഹചര്യം ബിജെപിക്ക് അനുകൂലമാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചത്.403ൽ 320 സീറ്റ് നേടി കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശയ നേട്ടമാണ് മോദി ഉത്തർപ്രദേശിൽ നേടിയെടുത്തത്.മോദിയുടെ വിശ്വസ്തനായ മനോജ് സിൻഹയെ മുഖ്യമന്ത്രിയാക്കുമെന്നാണ് എല്ലാവരും കരുതിയത് എന്നാൽ എംപി ആയിരുന്ന യോഗി ആദിത്യനാഥിനോട് സംസ്ഥാനത്തെ ഭരണം ഏറ്റെടുക്കുക്കാൻ മോദിയും അമിത്ഷായും തീരുമാനിക്കുകയായിരുന്നു .ഇതിൽ ആർഎസ്എസിന്റെ പങ്കെന്തെന്ന് ഒരു ചോദ്യചിന്നമായി അവശേഷിക്കുന്നു
യോഗി ആദിത്യനാഥ് എന്ന യുവ സന്യാസിയെ മോദി നിഷേധിച്ചപ്പോഴും യുപിയിലെ നേട്ടം നിലനിർത്താൻ ബിജെപിക്കാകുമോയെന്ന പരിഹാസങ്ങളും ഉയർന്നു വന്നിരുന്നു.ഭരണ പരിചയമില്ലാത്ത യോഗി ആദിത്യ നാഥിന് ഇന്ത്യയിൽ ഏറ്റവും വലിയ രാഷ്ട്രീയ സംസ്ഥാനം നിയന്ത്രിക്കാനാകുമോയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നില്ല.എന്നാൽ വളരെ പെട്ടെന്നു തന്നെ യുപിയിലെ ഭരണയന്ത്രത്തിൽ യോഗി നിലയുറപ്പിക്കുന്നതാണ് എല്ലാവരും പിന്നീട് കാണുന്നത്.
മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഭയപ്പെടുത്തി കൂടെ നിർത്താൻ യോഗി ആദിത്യനാഥിന് കഴിഞ്ഞു .എന്നാൽ യോഗിയുടെ രാഷ്ട്രീയം തുടക്കം മുതൽ വിഭജനത്തിന്റെ രാഷ്ട്രീയമായിരുന്നു.അക്രമ കൊലപാതക പരരമ്പരകൾ യുപിയിൽ വ്യാപകമായി അരങ്ങേറി.മുക്താർ അൻസാരിയെ പോലെയുള്ള പലരുടേയു കൊലപാതകങ്ങൾ ന്യുന പക്ഷ വിഭാഗങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.പൂവാല ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആന്റി റോമിയോ സ്‌ക്വാഡുകൾക്ക് നേതൃത്വം നൽകി നിയമ സംവിധാനങ്ങൾക്കു പുറത്ത് നിന്നുകൊണ്ട്'യുവാക്കളെ യോഗി നേരിട്ടു കേസിൽ ഉൾപ്പെട്ട ഒരു വിഭാഗത്തിന്റെ വീടുകൾ പൊളിക്കാൻ ഇടയ്ക്കിടെ ബുൾഡോസറുകളയച്ച് ഒപ്പമുള്ളവരുടെ പ്രശംസ പിടിച്ചു പറ്റി.അങ്ങനെ ബുൾഡോസർ പതിയെ യോഗി ഭരണത്തിന്റെ പ്രതീകമായി മാറുകയായിരുന്നു.