ഡൽഹി: മൂന്നാം തവണയും ബഹിരാകാശത്തേയ്ക്ക് പറന്നുയർന്ന് സുനിത വില്യംസ്. നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിലാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസിൻറെ മൂന്നാമത്തെ ബഹിരാകാശ യാത്ര. 26 മണിക്കൂർ കൊണ്ടാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുക. നമുക്ക് ഈ റോക്കറ്റിൽ കുറച്ച് തീയിടാം. അത് സ്വർഗത്തിലേക്ക് തള്ളാം എന്നായിരുന്നു ബുഷ് വിൽമോറിൻറെ വിക്ഷേപണത്തിന് മുൻപുള്ള സന്ദേശം.
അറ്റ്ലസ് വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പല തവണ മാറ്റിവയ്ക്കേണ്ടിവന്നതായിരുന്നു ഈ ബഹികാരകാശയാത്ര. ഒടുവിൽ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. 58 കാരിയായ സുനിത വില്യംസാണ് പൈലറ്റ്. 61കാരനായ വിൽമോർ കമാൻഡറും. ഒരാഴ്ച ഇരുവരും ബഹിരാകാശനിലത്തിൽ ചെലവഴിക്കും. 2006ലും 2012ലും ബഹാരാകാശ നിലയത്തിലെത്തിയ സുനിത യുടെ പേരിൽ ഒട്ടേറെ റെക്കോർഡുകളുണ്ട്. അമേരിക്കൻ നേവിയിലെ മുൻ ക്യാപ്റ്റനാണ് ബുഷ് വിൽമോർ. 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.
150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തോടെ എലോൺ മസ്കിൻറെ സ്പേസ് എക്സിനുപുറമേ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്ന രണ്ടാമത്ത സ്വകാര്യ സ്ഥാപനമായി ബോയിങ് മാറി. ത്രസ്റ്ററുകളുടെ പ്രവർത്തനക്ഷമത മുതൽ കൂളിങ് സംവിധാനത്തിലെ പോരാമയ്മകൾ വരെ പരിഹരിച്ച ശേഷമായിരുന്നു യാത്ര. രണ്ട് തവണ ആളില്ലാ ദൗത്യങ്ങൾ നടത്തി വിശ്വാസ്യത ഉറപ്പിച്ചിരുന്നു.