മഹാരാഷ്ട്രയിൽ സ്‌കൂളിൽ വിതരണം ചെയ്ത ബിസ്‌കറ്റ് കഴിച്ച നൂറുകണക്കിന് വിദ്യാര്‍ഥികൾക്ക് ശാരീരികാസ്വസ്ഥത ; അന്വേഷണം

പോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് ബിസ്‌കറ്റ് വിതരണം ചെയ്തത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് കേകേത് ജാല്‍ഗണ്‍ ഗ്രാമത്തിലെ സ്‌കൂളിലെ കുട്ടികള്‍ക്ക് ബിസ്‌കറ്റ് കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.

author-image
Vishnupriya
New Update
patient
Listen to this article
0.75x 1x 1.5x
00:00 / 00:00

മഹാരാഷ്ട്ര: സ്‌കൂളില്‍ വിതരണം ചെയ്ത ബിസ്‌കറ്റ് കഴിച്ച കുട്ടികൾക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗറില്‍ (പഴയ ഔറംഗാബാദ്) ആണ് സംഭവം. 150-ലേറെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

പോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് ബിസ്‌കറ്റ് വിതരണം ചെയ്തത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് കേകേത് ജാല്‍ഗണ്‍ ഗ്രാമത്തിലെ സ്‌കൂളിലെ കുട്ടികള്‍ക്ക് ബിസ്‌കറ്റ് കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.  സംഭവമുണ്ടായ ഉടന്‍ തന്നെ അധികൃതര്‍ സ്‌കൂളിലെത്തുകയും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭൂരിഭാഗം കുട്ടികളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

296 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇവരില്‍ 257 വിദ്യാര്‍ഥികള്‍ക്കാണ് ബിസ്‌കറ്റ് കഴിച്ചതിനെ തുടര്‍ന്ന് ശർദിയും മറ്റു ലക്ഷണങ്ങളുണ്ടായത്. ഇതില്‍ 153 പേരെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവരില്‍ ചിലവിദ്യാര്‍ഥികളെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. സാരമായ ലക്ഷണങ്ങളുണ്ടായിരുന്ന ഏഴ് കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി ഛത്രപതി സാംഭാജി നഗര്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ബിസ്‌കറ്റിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടായത് എങ്ങനെ എന്നറിയാനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

maharashtra food poisoning