ശക്തമായ ഒഴുക്ക്: പുഴയിലെ തിരച്ചില്‍ അവസാനിപ്പിച്ച് സേന

ഒഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് അര്‍ജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചില്‍ അവസാനിപ്പിച്ച് സേന. കരയില്‍ ഇല്ല എന്ന് തിരച്ചലില്‍ സൈന്യം ഉറപ്പിച്ചതിനു പിന്നാലെയാണ് പുഴയിലേക്ക് തിരച്ചല്‍ വ്യാപിപ്പിച്ചത്.

author-image
Prana
New Update
arjun-rescue-operation-
Listen to this article
0.75x 1x 1.5x
00:00 / 00:00

ഒഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് അര്‍ജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചില്‍ അവസാനിപ്പിച്ച് സേന. കഴിഞ്ഞദിവസം ലഭിച്ച വിവരം അനുസരിച്ചു പുഴയുടെയും കരയുടെയും ഭാഗങ്ങങ്ങളില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ മാറി ഒരു ലോഹ സിഗ്‌നല്‍ ലഭിച്ചിരുന്നു. കരയില്‍ ഇല്ല എന്ന് തിരച്ചലില്‍ സൈന്യം ഉറപ്പിച്ചതിനു പിന്നാലെയാണ് പുഴയിലേക്ക് തിരച്ചല്‍ വ്യാപിപ്പിച്ചത്. പക്ഷെ അതിനപ്പുറത്തേക്ക് യാതൊരു തരത്തിലുള്ള സിഗ്‌നല്‍ ലഭിച്ചതായി പിന്നീട് സേനയുടെ ഭാഗത്തുനിന്നും ആശ്വാസ വാക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് കാര്യക്ഷമമായ പരിശോധന നടക്കാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതുകൊണ്ട് സ്‌കൂബ ടീമിന് പിന്തിരിയേണ്ടി വന്നു.

മണ്ണ് വന്‍തോതില്‍ ഇടിഞ്ഞുകിടക്കുന്ന നദിയും കുന്നും ചേരുന്ന ഭാഗത്ത് ലോറി ചളിയില്‍ പുതഞ്ഞു കിടക്കുന്നുണ്ടോ എന്നുള്ള സംശയം നിലനില്‍ക്കുന്നുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു ലോഹ സാനിധ്യം പരിശോധിക്കുകയും ,കണ്ടെത്തിയാല്‍ 18 അടിയോളം താഴ്ചയില്‍ കുഴിച്ചു നോക്കാന്‍ കഴിയുന്ന ഉപകരണം ഉപയോഗിച്ചു മണ്ണ് മാറ്റി കുഴിച്ചു നോക്കാന്‍ സാധിക്കുമോ എന്നാണ് നിലവില്‍ പരിശ്രമിക്കുന്നത്. എന്നാല്‍, അത്തരത്തിലുള്ള ഉപകരണം ഇതുവരെ അപകടസ്ഥലത്ത് എത്തിയിട്ടില്ല. പരിശോധന നാളെയും തുടരും. കരസേന അംഗങ്ങള്‍ ഇവിടെ തുടരുന്നുണ്ട്. കാലാവസ്ഥ മോശം ആയതിനാല്‍ അവര്‍ കരയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

arjun rescue operation Karnakata indian navy