ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂടും; വരുന്നത് റഡാറിനെ കബളിപ്പിക്കാൻ ശേഷിയുള്ള രണ്ട് യുദ്ധക്കപ്പലുകൾ

ഐഎൻഎസ് തുഷിൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ കപ്പലാണ് സെപ്തംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാ​ഗമാകുക. ഐഎൻഎസ് തമാൽ എന്ന രണ്ടാം കപ്പൽ 2025 ഫെബ്രുവരിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് നാവികസേന.

author-image
Greeshma Rakesh
New Update
INDIAN NAVY

Frigate Tushil being launched Yantar shipyard in Russia

Listen to this article
0.75x 1x 1.5x
00:00 / 00:00


ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്കായി റഷ്യയിൽ നിർമിക്കുന്ന രണ്ട് യുദ്ധക്കപ്പലുകൾ സെപ്റ്റംബറിൽ രാജ്യത്തെത്തുമെന്ന് റിപ്പോർട്ട്. ഐഎൻഎസ് തുഷിൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ കപ്പലാണ് സെപ്തംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാ​ഗമാകുക. ഐഎൻഎസ് തമാൽ എന്ന രണ്ടാം കപ്പൽ 2025 ഫെബ്രുവരിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് നാവികസേന.

റഡാർ കണ്ണിൽ പെടാതെ സഞ്ചരിക്കാൻ സാധിക്കുന്ന ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് റഷ്യയിൽ നിർമിക്കുന്നത്.ഗ്യാസ് ടർബൈൻ എഞ്ചിനുകളുമാണ് ഇതിന്റെ പ്രധാന സവിശേഷത.2016 ഒക്ടോബറിലാണ് നാല് യുദ്ധക്കപ്പലുകൾക്കായി ഒരു ബില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചത്. ഇതിൽ രണ്ടെണ്ണം റഷ്യയിൽ നിർമിക്കാനും ബാക്കി രണ്ടെണ്ണം ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമിക്കാനുമാണ് ധാരണയായത്.

റഷ്യൻ പ്രതിരോധ നിർമാണ കമ്പനിയായ റോസ്‌ബോറോൺ എക്‌സ്‌പോർട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഗോവ ഷിപ്പ്‌യാർഡിൽ കപ്പലുകൾ ഒരുങ്ങുന്നത്. 2027 ഓടെ ഈ കപ്പലുകൾ നാവിക സേനയ്‌ക്ക് കൈമാറും.

 നിലവിൽ റഡാറുകളെ കബളിപ്പിക്കാൻ ശേഷിയുള്ള റഷ്യൻ നിർമിത ആറ് യുദ്ധക്കപ്പലുകൾ ഇന്ത്യയുടെ പക്കലുണ്ട്. താൽവാർ, തെഗ് ക്ലാസുകളിൽ പെട്ടവയാണ് അവ. നാലെണ്ണം കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് കൂടും. പ്രോജക്ട് 1135.6 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

കൊവിഡ്, യുക്രെയ്ൻ സംഘർഷം, പടിഞ്ഞാറൻ ഉപരോധം എന്നിവ കാരണം കപ്പലുകളുടെ നിർമാണത്തിന് കാലതാമസം നേരിട്ടിരുന്നു. ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് റഷ്യ പദ്ധതി വേ​ഗത്തിലാക്കിയത്.

 

indian navy India Russia Relation INS Tamal INS Tushil