രാജ്യത്ത് ദുര്‍ഗാപൂജ ആഘോഷങ്ങള്‍ പുരോഗമിക്കവേ, മുംബൈയില്‍ ദുര്‍ഗ പൂജയ്ക്കിടെ രോഷാകുലയായി കജോള്‍. പൂജാ ചടങ്ങുകള്‍ നടക്കുമ്പോള്‍ പന്തലിനുള്ളില്‍ ചെരുപ്പ് ധരിച്ച് കയറിയതിനാണ് ആളുകളോട് കാജോള്‍ കയര്‍ത്തത്. ചെരുപ്പ് ധരിച്ചെത്തിയവരെ കണ്ട നടി പൂജാ ചടങ്ങുകളെ ബഹുമാനിക്കാന്‍ ആവശ്യപ്പെട്ടു. മൈക്കിലൂടെയായിരുന്നു താരത്തിന്റെ രോഷ പ്രകടനം.
''ചെരുപ്പ് ധരിച്ചിരിക്കുന്നവരെല്ലാം മാറിനില്‍ക്കൂ. ദയവായി പൂജയോട് ബഹുമാനം കാണിക്കണം' കജോള്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജയ ബച്ചന്‍, റാണി മുഖര്‍ജി, സുസ്മിത സെന്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ ദുര്‍ഗാപൂജയില്‍ പങ്കെടുത്തു.