വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയുടെ ഗ്രാന്‍ഡുമായി സ്റ്റാലിന്‍

സംസ്ഥാനത്തെ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരത്തെ തന്നെ ഡിഎംകെ സര്‍ക്കാര്‍ പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 'തമിള്‍ പുതല്‍വന്‍' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

author-image
Prana
New Update
m k stalin
Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാസം തോറും 1000 രൂപയുടെ ഗ്രാന്‍ഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സംസ്ഥാനത്ത് ഡിഗ്രി കോഴ്‌സുകള്‍ക്ക് കോളേജുകളില്‍ പോകുന്ന 3.28 ലക്ഷം ആണ്‍കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംസ്ഥാനത്തെ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരത്തെ തന്നെ ഡിഎംകെ സര്‍ക്കാര്‍ പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 'തമിള്‍ പുതല്‍വന്‍' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
പദ്ധതിക്ക് വേണ്ടി ഈ വര്‍ഷം 360 കോടി രൂപ നീക്കിവെച്ചതായി പദ്ധതി ഉദ്ഘാടന ചടങ്ങില്‍ സ്റ്റാലിന്‍ പറഞ്ഞു. കോയമ്പത്തൂരിലെ 173 വര്‍ഷം പഴക്കമുള്ള 6500 കുട്ടികള്‍ പഠിക്കുന്ന ആര്‍ട്‌സ് കോളേജിലാണ് ഉദ്ഘാടന പരിപാടികള്‍ നടന്നത്. പദ്ധതിയുടെ ആദ്യ ഗഡു വ്യാഴാഴ്ച്ച തന്നെ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലെത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.'പുതുമൈ പെണ്‍' പദ്ധതി ആരംഭിച്ചപ്പോള്‍ പുരുഷ വിദ്യാര്‍ഥികള്‍ ഒഴിവാക്കപ്പെട്ടതായി തോന്നിയിരുന്നു, അവരെ കൂടി ചേര്‍ത്തുനിര്‍ത്താനാണ് പുതിയ പദ്ധതിയെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Stalin