ഡിഡി ന്യൂസ് ലോഗോയുടെ നിറം മാറ്റിയത് ഫാസിസം; രൂക്ഷവിമർശനവുമായി സ്റ്റാലിൻ

രാജ്യത്ത് സർവതും കാവിവത്കരിക്കാനുള്ള ​​ഗൂഢാലോചനയുണ്ടെന്ന് സ്റ്റാലിൻ ആരോപിച്ചു. അതിൻറെ മുന്നോടിയായാണ് ലോ​ഗോ നിറം മാറ്റമടക്കമുള്ള നടപടികൾ അദ്ദേഹം എക്സിൽ കുറിച്ചു.

author-image
Rajesh T L
Updated On
New Update
stalin

എം.കെ. സ്റ്റാലിൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റിയതിൽ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ ജനങ്ങൾ ഉണർന്നുവെന്നതിൻറെ സൂചനയായിരിക്കും 2024 പൊതുതിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. 

രാജ്യത്ത് സർവതും കാവിവത്കരിക്കാനുള്ള ​​ഗൂഢാലോചനയുണ്ടെന്ന് സ്റ്റാലിൻ ആരോപിച്ചു. അതിൻറെ മുന്നോടിയായാണ് ലോ​ഗോ നിറം മാറ്റമടക്കമുള്ള നടപടികൾ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇത്തരം ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ പ്രഷേധമായിരിക്കും . കവി തിരുവള്ളുവരിനെ കാവിവത്കരിച്ചു, മഹാന്മാരായ നേതാക്കളുടെ പ്രതിമകൾക്ക് കാവിനിറം നൽകിയതുൾപ്പെടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതാനം ദിവസങ്ങൾക്ക് മുമ്പ് ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റിയിരുന്നു. ചുവപ്പിനു പകരം കാവിനിറത്തിലായിരുന്നു പുതിയ ലോഗോ. ലോഗോക്കൊപ്പം സ്ക്രീനിങ് നിറവും കാവിയാക്കിയിരുന്നു. ഭരണപക്ഷത്തിന് അനുകൂലമായ വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കേയായിരുന്നു ലോഗോയുടെ നിറം മാറ്റവും. 

Stalin dd news