എൻജിനിൽ പക്ഷിയിടിച്ചു; ലേയിലേക്കുള്ള സ്‌പൈസ് ജെറ്റ് താഴെയിറക്കി

സ്‌പൈസ് ജെറ്റ് ബി 737 വിമാനം എൻജിൻ 2ൽ പക്ഷി ഇടിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി'യെന്നാണ് എയർലൈൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചത്.

author-image
Vishnupriya
Updated On
New Update
sp

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ലേയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ എൻജിനിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം ഡൽഹിയിൽ താഴെയിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30നു ഡൽഹിയിൽ നിന്നും യാത്രതിരിച്ച വിമാനം അപകടത്തെത്തുടർന്ന് 11 മണിയോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി.

സ്‌പൈസ് ജെറ്റ് ബി 737 വിമാനം എൻജിൻ 2ൽ പക്ഷി ഇടിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി'യെന്നാണ് എയർലൈൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചത്. വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയിട്ടില്ലെന്നും യാത്രക്കാർ എല്ലാവരും തന്നെ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു. 135 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

spicejet