തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തമായി; ഗോവ, കർണാടക, കൊങ്കൺ മേഖലയിൽ കനത്ത മഴ

യുപിയിലെ ബഹേരിയിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്, 46 സെന്റീമീറ്റർ. ഉത്തരാഘണ്ഡിലെ ബൽബാസയിൽ 43, നൈനിത്താളിൽ 31, ഗോവയിലെ പൻജിമിൽ 36, മുംബൈ സാന്താക്രൂസിൽ 27 സെന്റീമീറ്റർ മഴ 24 മണിക്കൂറിനിടെ പെയ്തു.

author-image
Anagha Rajeev
New Update
Konkan-Railway
Listen to this article
0.75x 1x 1.5x
00:00 / 00:00

അടുത്ത അഞ്ചുദിവസം രാജ്യത്ത് പലയിടത്തും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യുപി, ഗോവ, കർണാടക, കൊങ്കൺ മേഖല, മഹാരാഷ്ട്ര, ഉത്തരാഘണ്ഡ് എന്നിവിടങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് കനത്ത മഴയ്ക്ക്  സാധ്യത. മുബൈയിൽ മഴ കൂടുതൽ ശക്തിപ്പെടും. 

യുപിയിലെ ബഹേരിയിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്, 46 സെന്റീമീറ്റർ. ഉത്തരാഘണ്ഡിലെ ബൽബാസയിൽ 43, നൈനിത്താളിൽ 31, ഗോവയിലെ പൻജിമിൽ 36, മുംബൈ സാന്താക്രൂസിൽ 27 സെന്റീമീറ്റർ മഴ 24 മണിക്കൂറിനിടെ പെയ്തു. തിങ്കൾ പകൽ ഒമ്പതു മണിക്കൂറിനിടെ പത്തു സെന്റീമീറ്ററിലേറെ മഴ മുംബെയിൽ രേഖപ്പെടുത്തി. തെക്ക് പടിഞ്ഞാറൻ കാലവർഷം രാജ്യത്ത് ഇക്കുറി കൂടുതൽ മഴ ലഭ്യമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

 

southwest monsoon heavy rain alert