''ചിലർ ഭഗവാനാകാൻ ആഗ്രഹിക്കുന്നു'';മോദിക്കെതിരെ മോഹൻ ഭാഗവതിന്റെ പരോക്ഷ വിമർശനം,മൗനം പാലിച്ച് ബിജെപി

വിഷയത്തിൽ വിവാദം ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമം. ‌അതെസമയം നാഗ്പൂരിൽ നിന്ന് മോദിക്കുള്ള മിസൈലാണിതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു.

author-image
Greeshma Rakesh
New Update
mohan bhagan

someone want to be supernatural and god rss chief mohan bhagwat takes indirect dig at pm modi

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: ചിലർ ഭഗവാനാകാൻ ആഗ്രഹിക്കുന്നു എന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻറെ മോദിക്കെതിരായ പരോക്ഷ വിമർശനത്തിൽ പ്രതികരിക്കാതെ ബിജെപി. വിഷയത്തിൽ പരസ്യ ചർച്ച പാടില്ലെന്നാണ് നേതാക്കൾക്ക് ബിജെപിയുടെ നിർദേശം. വിഷയത്തിൽ വിവാദം ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമം. ‌അതെസമയം നാഗ്പൂരിൽ നിന്ന് മോദിക്കുള്ള മിസൈലാണിതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു.

ചിലർക്ക് അമാനുഷികരും ഭ​ഗവാനുമൊക്കെയാകാൻ ആ​ഗ്രഹമുണ്ടെന്നും എന്നാൽ ഭ​ഗവാൻ വിശ്വരൂപമാണെന്നുമായിരുന്നു മോഹൻ ഭാഗവതിൻറെ വിമർശനം.  അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു. ജാർഖണ്ഡിലെ പരിപാടിയിലായിരുന്നു പരാമർശം. 

കൊവിഡ് -19 മഹാമാരിക്ക് ശേഷം ലോകം മുഴുവൻ ഇന്ത്യയാണ് ലോകത്തിന് സമാധാനത്തിലേക്കുമുള്ള പാതയെന്ന്  വഴിയൊരുക്കുന്നത് വ്യക്തമായതയാകും അ​ദ്ദേഹം പറഞ്ഞു. സനാതൻ ധർമ്മം മനുഷ്യരാശിയുടെ ക്ഷേമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

കഴിഞ്ഞ 2,000 വർഷങ്ങളിൽ വിവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പരമ്പരാഗത രീതിയിൽ വേരൂന്നിയ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതിൽ അവയെല്ലാം പരാജയപ്പെട്ടു.കൊറോണയ്ക്ക് ശേഷം, സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള മാർ​ഗം ഇന്ത്യക്കുണ്ടെന്ന് ലോകം മനസ്സിലാക്കിയെന്നും ഭഗവത് പറഞ്ഞു. 

"സനാതൻ സംസ്‌കൃതിയും ധർമ്മവും വന്നത് രാജകൊട്ടാരങ്ങളിൽ നിന്നല്ല, ആശ്രമങ്ങളിൽ നിന്നും വനങ്ങളിൽ നിന്നുമാണ്. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ വസ്ത്രങ്ങൾ മാറിയേക്കാം, പക്ഷേ നമ്മുടെ സ്വഭാവം ഒരിക്കലും മാറില്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ എല്ലാ പ്രസംഗങ്ങളിലും മോഹൻ ഭാഗവത് നിരന്തരം സർക്കാരിനെതിരെ പരോക്ഷ മുന്നറിയിപ്പ് നല്കിയിരുന്നു.എന്നാൽ ഇതാദ്യമായാണ് മോദിക്കെതിരായ പരോക്ഷ വിമർശനം. 

 

Mohan Bhagwat BJP rss PM Narendra Modi